വിജയ് ആൻ്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എൻ്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 9 മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ് ആൻ്റണി നായകനായി അഭിനയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത . നിവേദാ പെത്തുരാജാണ് നായിക . ഒരു സാധാരണ പോലീസുകാരനായ മുരുകവേല്‍ എന്ന നായക കഥാപാത്രത്തിന്‍റെ അത്യുന്നത പദവികള്‍ കീഴടക്കാനുള്ള സാഹസിക യാത്രയാണ് തിമിരു പുടിച്ചവന്‍റെ ഇതിവൃത്തം .
വിജയ് ആൻ്റണി ഫിലിം കോർപറേഷന് വേണ്ടി ഫാത്തിമാ വിജയ് ആൻ്റണി നിർമ്മിച്ച ഉദ്വേഗ ഭരിത ആക്ഷന്‍ വിനോദ ചിത്രമായ തിമിരു പുടിച്ചവൻ പ്രകാശ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യന്നു .നമ്പ്യാര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഗണേശാ ആണ് സംവിധായകന്‍.ഒരു സംഭവ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമത്രേ തിമിരു പുടിച്ചവന്‍. തിരുനെല്‍വേലി,ചെന്നൈ എന്നിവിടങ്ങളാണ് കഥാ പശ്ചാത്തലം .
സംവിധായകൻ ഗണേശായോട് ചിത്രത്തെക്കുറിച്ച് ആരായവേ..
“ഞാൻ ശ്രീകാന്തിനെ നായകനാക്കി സംവിധാനം ചെയ്ത നമ്പ്യാർ എന്ന സിനിമയുടെ സംഗീത സംവിധായകൻ വിജയ് ആൻറണി ആയിരുന്നു. ആ സിനിമ നടക്കുമ്പോൾ അദ്ദേഹത്തോട് പറഞ്ഞ കഥയാണ് തിമിരു പുടിച്ചവൻ .ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് അന്ന് ഞാനീ കഥ വിവരിച്ചത് . കഥ ഇഷ്ടപ്പെടവേ അന്ന് തന്നെ അത് സ്ക്രിപ്റ്റാക്കാൻ പറഞ്ഞു. പിന്നീടു തിരക്കുകൾക്കിടയിൽ പല പ്രോജക്റ്റുകളും മാറ്റിവെച്ചു കൊണ്ട് വിജയ് ആൻറണി അഭിനയിച്ചതും അദ്ദേഹം തന്നെ ഈ സിനിമ നിർമ്മിക്കാൻ തയ്യാറായതും സ്ക്രിപ്റ്റിലും, മുരുകവേൽ എന്ന പോലീസ് ഇൻസ്‌പെക്ടർ നായക കഥാപാത്രത്തോടുള്ള ആത്മവിശ്വാസത്താലുമാണ്.
വിജയ് ആൻ്റണി ആദ്യമായി മാസ്സ് ആക്‌ഷൻ ഹീറോ അവതാരമെടുക്കുന്ന സിനിമയെന്ന സവിശേഷതയുമുണ്ട് തിമിരു പുടിച്ചവന് .തിരുനെൽവേലിയിലെ സാത്വിക മുരുക ഭക്തനായ ഒരു പോലീസ് കോൺസ്റ്റബിൾ മുരുകവേൽ, ഒരു എൻകൗണ്ടറിലൂടെ പ്രമാദമായ ഒരു കേസിന് തുമ്പുണ്ടാക്കുന്നു . ഇതോടെ മുരുകവേൽ ഇൻസ്‌പെക്ടർ പ്രമോഷനോടെ ചെന്നൈയിൽ എത്തുന്നു .
ചെന്നൈയിൽ എത്തി വടപളനി മുരുകന് വൃതമനുഷ്ഠിച്ചു മാല ധരിച്ചു ഭക്തി പൂർവം ഔദ്യോദിക കൃത്യ നിർവഹണം തുടങ്ങുന്നു മുരുകവേൽ . പിന്നീടയാൾ ഔദ്യോദിക ജീവിതത്തിൽ തൻ്റെ കഴിവ് കൊണ്ട് പടിപടിയായി പോലീസ് കമ്മീഷണറായി എത്തുന്നത് വരെയുള്ള വളര്‍ച്ചക്കിടെയുള്ള അസുര സംഹാര പ്രയാണമാണ് കഥാ തന്തു .ഒരു മാസ്സ് സിനിമയാവുമ്പോൾ പലപ്പോഴും ലോജിക്ക് പരിഗണിക്കാറില്ല .
എന്നാൽ ഇതിൽ നായക കഥാപാത്രത്തിൻ്റെ കരിയറിലെ ഓരോ വളർച്ചയും പരിണാമവും ലോജിക്കോടു കൂടിയാണ് അവതരിപ്പിക്കുന്നത് . ഓരോ ഫ്രൈമും ലോജിക്കോട് കൂടിയാണ് ദൃശ്യവല്‍ക്കരിച്ചിരുക്കുന്നത്. വൈകാരികതയും , സാഹസികതയും ,ഉദ്വേഗവും നിറഞ്ഞ റിയലിസ്റ്റിക്കായ ആദ്യന്ത ആക്ഷൻ സിനിമ … എന്ന് വിശേഷിപ്പിക്കാം . നായിക നിവേദാ പെത്തുരാജ് പോലീസ് ഇൻസ്പെക്ടറായി വേഷമിടുന്നു . ഇതിലെ പ്രണയ മുഹൂർത്തങ്ങളും റിയലിസ്റ്റിക്കാണ് .” ഗണേശാ പറഞ്ഞു .
സംഗീത സംവിധായകനില്‍ നിന്നും നടനായി ,നായക നടനായി നാന്‍ ,സലിം, പിച്ചൈക്കാരന്‍, സൈത്താന്‍, യമന്‍ ,കാളി, അണ്ണാദുരൈ എന്നീ സിനിമാകളിലൂടെ മുന്‍ നിര താരമായി മാറിയ വിജയ് ആൻ്റണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരിക്കും ഈ സിനിമ എന്നാണ് തമിഴ് സിനിമാ നിരീക്ഷകരുടെ നിഗമനങ്ങള്‍ . അതിന്‍റെ ദൃഷ്ടാന്തമാണ് ചിത്രത്തിന്‍റെ ട്രൈലറിനും ഗാനങ്ങള്‍ക്കും ആരാധകരില്‍ നിന്നും ലഭിച്ച വന്‍ സ്വീകരണം എന്ന് കരുതപ്പെടുന്നു . അതുകൊണ്ട് തന്നെ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് തിമിരു പുടിച്ചവനെ കാത്തിരിക്കുന്നത് .
# സി .കെ .അജയ് കുമാര്‍ , പി ആര്‍ ഒ.
https://youtu.be/ly1NUHHTCH0