അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയല്‍ വലിയ ഷോക്കായിരുന്നു: കല്യാണി പ്രിയദര്‍ശന്‍

മലയാളികളുടെ പ്രിയ നടിയായിരുന്ന ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും 24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹമോചിതരായ വാര്‍ത്തയെ ഞെട്ടലോടെയാണ് മലയാളി ആരാധകര്‍ കേട്ടത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ലിസി പ്രിയദര്‍ശനം വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ വിവാഹ മോചനത്തിന്  ശേഷം സിനിമയിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. അച്ഛന്റെയും അമ്മയുടേയും വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ് മകള്‍ കല്ല്യാണി.

എല്ലാവരേയും പോലെ മക്കളായ തങ്ങള്‍ക്കും അതൊരു ഷോക്കായിരുന്നു, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ സമാധാനജീവിതമാണ് നയിക്കുന്നതെന്ന് തുറന്നു പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍.

”ഞങ്ങളെ ഒരു നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. വൈകാരികമായ നിരവധി പ്രശ്‌നനങ്ങളിലൂടെ അവര്‍ കടന്നു പോയിട്ടും അത് വീടിനെ ബാധിക്കില്ലെന്ന് അവര്‍ ഉറപ്പുവരുത്തി. തീര്‍ച്ചയായും അവരുടെ പിരിയല്‍ ഒരു ഷോക്കായിരുന്നു, എന്നാല്‍ ഇന്ന് ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. ഞങ്ങള്‍ സമാധാനത്തിലാണ്, മാതാപിതാക്കളുമായുള്ള എന്റെ ബന്ധം ഇപ്പോള്‍ കൂടുതല്‍ ശക്തമാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,” കല്യാണി പറയുന്നു. ഹിന്ദുവിനു നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു അച്ഛനമ്മമാരുടെ വേര്‍പിരിയലിനെ കുറിച്ചും അതു തങ്ങളുടെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നും കല്യാണി തുറന്നു പറഞ്ഞത്.

ശിവകാര്‍ത്തികേയന്റെ ‘ഹീറോ’ എന്ന ചിത്രത്തിലൂടെ തമിഴകത്തും അരങ്ങേറ്റം കുറിക്കുകയാണ് കല്യാണി. പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ റിലീസിനെത്തുകയാണ്.

admin:
Related Post