കാക്കിയണിഞ്ഞ് ദുല്‍ഖര്‍; ‘സല്യൂട്ട്’-ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

ദുല്‍ഖര്‍ -റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സല്യൂട്ട് എന്നാണ് ചിത്രത്തിന്റെ പേര്. പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡിനു മുകളില്‍ ലാത്തി കുത്തിപ്പിടിച്ചു കൊണ്ട് സ്‌റ്റൈലിഷ് ആയി ബുള്ളറ്റില്‍ ചാരി നില്‍ക്കുന്ന പോലീസ് വേഷത്തിലുള്ള പോസ്റ്റര്‍ ആണ് ദുല്‍ഖര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തു വിട്ടത്.

ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് . വേഫറെര്‍ ഫിലിമ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍,അലന്‍സിയര്‍,ബിനു പപ്പു ,വിജയകുമാര്‍ ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദ് കവ്വും കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്‍. ഛായാഗ്രഹണം അസ്‌ലം പുരയില്‍,എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്.

കഴിഞ്ഞ ദിവസം ബുള്ളറ്റിന്റെ മാത്രം ചിത്രം ദുല്‍ഖര്‍ പങ്കുവച്ചത് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

English Summary : Dulquer in khaki; The poster for ‘Salute’ Movie has been released

admin:
Related Post