കാർത്തിയുടെ കൈദി ഹിന്ദിയിലേക്ക് , അജയ് ദേവ്ഗൺ സംവിധാനം

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാർത്തി നായകനായി എത്തിയ ചിത്രം ‘കൈദി’യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ആണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. ‘ഭോല’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം അടുത്ത വർഷം മാർച്ച് 31 ന് തിയറ്ററുകളിൽ എത്തും. മികച്ച പ്രേക്ഷക പ്രതികരണവും കളക്ഷനുകളും നേടിയ ചിത്രമായിരുന്നു ‘കൈദി’. കാർത്തിക്കൊപ്പം നരേൻ, ധീന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

റൺവേ 34 ന് ശേഷം വീണ്ടും സംവിധായകന്റെ കസേരയിലേക്ക് മടങ്ങുന്നതിൽ താൻ ആവേശഭരിതനാണെന്ന് അജയ് ദേവ്ഗൺ പറയുന്നു.

English Summary : The much-awaited Hindi remake of the Tamil blockbuster movie ‘Kaithi’ has gone on floors with the title ‘Bholaa

admin:
Related Post