മൂന്നാം തവണയും വിജയം ആവർത്തിച്ച് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട്; ’12ത് മാൻ’ എങ്ങും മികച്ച പ്രതികരണങ്ങൾ

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും പതിവ് തെറ്റിക്കാതെ ഗംഭീര അഭിപ്രായങ്ങളുമായി ’12ത് മാൻ’ലൂടെ ഹാട്രിക് വിജയം കുറിച്ചിരിക്കുന്നു. മെയ് 21ന് മോഹൻലാലിൻ്റെ 62ആം പിറന്നാൾ ആഘോഷത്തിന് ഒരു ദിവസം മുന്നോടിയായി ഡിസ്നി ഹോട്സ്റാറിലൂടെ പുറത്തിറക്കിയ ’12ത് മാൻ’ നിരൂപകപ്രശംസകൾ കൊണ്ടും പ്രേക്ഷകപ്രീതികൊണ്ടും ഇത്തവണ ഒരു ഗംഭീര പിറന്നാൾ സമ്മാനം തന്നെ മലയാളികളുടെ സ്വന്തം ‘ലാലേട്ടന്’ നൽകിക്കൊണ്ടിരിക്കുന്ന ദൃശ്യം തന്നെയാണ് സോഷ്യൽ മീഡിയയിൽ എങ്ങും കണ്ടുകൊണ്ടിരിക്കുന്നത്. മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളിൽ പുത്തൻ നാഴികക്കല്ലായി മാറിയ ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച പാൻ ഇന്ത്യൻ തലത്തിൽ തന്നെ പ്രശസ്തമായ ചൈനയിൽ ഉൾപ്പെടെ റീമേക്ക് ചെയ്യപെട്ട ചിത്രങ്ങൾ ആയിരുന്നു ദൃശ്യവും ദൃശ്യം 2വും. എന്നിട്ട് പോലും ഹാട്രിക് വിജയം ഉന്നം വെച്ച് വീണ്ടും ഈ വിജയകൂട്ടുകെട്ട് ഒന്നിച്ച മൂന്നാമത്തെ ത്രില്ലർ ചിത്രത്തിനായി വമ്പൻ പ്രതീക്ഷകളും വാനോളം ഹൈപ്പുമാണ് നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വമ്പൻ മാർക്കറ്റിംഗ് പരിപാടികൾ തന്നെ ആണ് ഡിസ്നി ഹോട്സ്റ്റാറും ഒരുക്കിയത് ഇത്തവണ. ഈ കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇടയിൽ വളരെയധികം ചിത്രത്തിൻ്റെ നിലവാരത്തെ കുറിച്ചും ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷേ ആശങ്കകളെയെല്ലാം കാറ്റിൽ പറത്തുന്ന തലത്തിൽ വീണ്ടും ഈ മെഗാഹിറ്റ് കൂട്ടുകെട്ട് വിജയകുതിപ്പ് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

അഗത ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകളുടെ പതിവ് ശൈലികളെ ആസ്പദമാക്കി ജിത്തു ഒരുക്കിയിരിക്കുന്ന ക്ലാസിക് മിസ്‌റ്ററി ചിത്രങ്ങളുടെ ഫോർമാറ്റിൽ ഉള്ള ഈ ചിത്രത്തിൻ്റെ തിരക്കഥാരചനക്ക് തന്നെ രണ്ട് വർഷത്തിൽ അധികം സമയമാണ് ചിലവഴിച്ചിരുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ജീത്തു ജോസഫ് ഇത്തവണ മറ്റൊരു വ്യക്തിയുടെ തിരക്കഥയിൽ ആണ് ഇത്തവണ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നവാഗതനായ കെ ആർ കൃഷ്ണകുമാർ ആണ് ചിത്രതതിൻ്റെ കഥയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ  ഇതിനോടകം മോഹൻലാൽ തന്നെ ഏഷ്യാനെറ്റിൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസൺ 4 ഉൾപെടെയുള്ള ടെലിവിഷൻ, ഓൺലൈൻ പരിപാടികളടക്കം ജിത്തു ജോസഫും കൂടാതെ ചിത്രത്തിലെ പ്രമുഖ താരങ്ങളും പ്രചരണത്തിനായി  പങ്കെടുത്തിരുന്നു. അതിന് പിന്നാലെ ഈ ചിത്രത്തിൻ്റെ പേരിൽ വേറിട്ട ഓൺലൈൻ ഗെയിം സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചുകൊണ്ട് പ്രചരണപരിപാടികൾക്ക് പുതിയ ഒരു ഹൈ ടെക്ക് തലം തന്നെ സൃഷ്ടിച്ചിരുന്നു ഡിസ്നി ഹോട്സ്റ്റാർ. ഇവയ്ക്കെല്ലാം ഫലം കാണുന്ന തലത്തിലാണ് ഇപ്പോൾ റീലീസ് ചെയ്ത് ഒരു ദിവസം പിന്നിടുന്നതിന് മുൻപേ തന്നെ കേരളത്തിന് വെളിയിൽ നിന്ന് വരെ വല്യതോതിൽ പാൻ ഇന്ത്യ തലത്തിൽ വരെ ഗംഭീര പ്രേക്ഷകപ്രതികരണങ്ങളുമായി ചിത്രം ജനകീയമായികൊണ്ടിരിക്കുന്നത്

ഈ വർഷം ഇത് രണ്ടാം തവണയാണ് ഹോട്സ്റ്റാറിലൂടെ ഒ ടി ടി വിജയവുമായി ആശിർവാദ് എത്തിയിരിക്കുന്നത്. ജനുവരിയിൽ മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ലൂസിഫറിന് ശേഷം വീണ്ടും ഒന്നിച്ച ‘ബ്രോ ഡാഡി’ ഇന്ത്യയിൽ തന്നെ ഹോട്സ്റ്റാറിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം ജനങ്ങൾ അദ്യദിനങ്ങളിൽ കണ്ട രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡ് നേട്ടവുമായി അൽഭുതം സൃഷ്ടിചിരുന്നു. ഈ വർഷം ഇനിയും മോൺസ്റ്റർ, എലോൺ, ബറോസ് തുടങ്ങി വ്യത്യസ്ത ജോണറുകളിലായി വളരെ അധികം പ്രതീക്ഷകൾ നിലനിർത്തുന്ന ചിത്രങ്ങളാണ് ആശിർവാദിൻ്റെ നിർമാണത്തിൽ റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്നത്. ഇവക്ക് പുറമെ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും നാലാം തവണയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ‘റാം’ നിരവധി നാളുകളായി കോവിഡ് പ്രശ്നങ്ങൾ കാരണം നിർമാണത്തിൽ നിലനിന്ന അനിശ്ചിതത്വങ്ങൾ നീക്കി അവസാനവട്ട ചിത്രീകരണതിനായി വിദേശത്തേക്ക് താമസിക്കാതെ തന്നെ അണിയറപ്രവർത്തകരും താരങ്ങളും പോകാൻ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

ഇടുക്കിയിലെ ഒരു ഹിൽ സൈഡ് റിസോർട്ട് പ്രധാന ലോക്കേഷനായി ഒരുക്കിയ ’12ത് മാൻ’ കോവിഡ് കാലത്ത് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്താണ് വളരെ വലിയ താരനിരയുമായി ചിത്രീകരണം പൂർത്തിയാക്കിയത്. ഏതാനും രംഗങ്ങൾ എറണാകുളത്തും ചിത്രീകരിച്ചിരിക്കുന്നു. മോഹൻലാലിന് പുറമെ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുൽ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി, പ്രിയങ്ക നായർ, അനു മോഹൻ, ചന്തുനാഥ്, നന്ദു എന്നിവരാണ് മറ്റ് പ്രമുഖ അഭിനേതാക്കൾ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി എസ് വിനായക് ആണ്. വിനായക് ശശികുമാർ രചന നിർവഹിച്ച വരികൾക്ക് അനിൽ ജോൺസൺ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആൻ്റണി, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്,  കലാസംവിധാനം: രാജീവ് കോവിലകം, വസ്ത്രാലങ്കാരം: ലിൻ്റ ജീത്തു, മേക്ക് അപ്പ്: ജിതേഷ് പൊയ്യ, വി എഫ് എക്സ്: ടോണി മാഗ്മിത്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ, വാർത്താപ്രചരണം: പി ശിവപ്രസാദ്.

admin:
Related Post