മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ഈ വർഷം ഏറ്റവുമധികം കാത്തിരുന്ന തമിഴ് റിലീസുകളിലൊന്നാണ്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സെപ്റ്റംബർ 30 നായിരുന്നു തീയേറ്ററുകളിൽ എത്തിയിരുന്നത്. പിന്നാലെ ചിത്രം
ഒടിടിയിലും എത്തി. ചിയാൻ വിക്രം, തൃഷ, ഐശ്വര്യറായ് ബച്ചൻ, ജയം രവി, കാർത്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രേക്ഷകരെല്ലാം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ കൗണ്ട് ഡൗൺ വീഡിയോയുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ചിത്രം ഏപ്രിൽ 28 ന് തീയേറ്ററുകളിൽ എത്തും. ഇനി 100 ദിവസമാണ് പൊന്നിയിൻ സെൽവൻ 2 റിലീസിനുള്ളത്. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ആ വീഡിയോ സോഷ്യൽ മീഡിയകൾ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന്റെ പ്രൊമോഷനുകൾക്കിടെ, മണിരത്നം ആദ്യ ഭാഗം പുറത്തിറങ്ങി ആറ് മുതൽ ഒമ്പതു മാസങ്ങൾക്ക്ശേഷം രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു.
എ ആർ റഹ്മാനാണ് ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ അതെ പേരിലുള്ള ജനപ്രിയ തമിഴ് സാഹിത്യ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ നിർമിച്ചിരിക്കുന്നത്. ഐശ്വര്യറായ് ബച്ചൻ, തൃഷ, ചിയാൻ വിക്രം, കാർത്തി, ജയൻ രവി എന്നിവരുൾപെട്ടെയുള്ള താരനിരയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ജയറാം, ശരത് കുമാർ, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷി, ശോഭിത ധുലിപാല, വിക്രം പ്രഭു എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.