താടിക്കാരന്‍ തിരിച്ചെത്തി; പൃഥിയ്‌ക്കൊപ്പം സെല്‍ഫിയുമായി സുപ്രിയ

ഷൂട്ടിംഗിന്റെ തിരക്കുമായി ബന്ധപ്പെട്ട്  രണ്ടുമാസമായി വീട്ടില്‍നിന്ന് മാറിനില്‍ക്കുകയായിരുന്ന നടന്‍ പൃഥ്വിരാജ്. താരം വീട്ടില്‍ തിരിച്ചെത്തിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ. പൃഥ്വിരാജിനൊപ്പമുള്ള സെല്‍ഫി പങ്കുവച്ചുക്കൊണ്ടായിരുന്നു താരം മടങ്ങിയെത്തിയ വിവരം സുപ്രിയ ആരാധകരെ അറിയിച്ചത്.

‘രണ്ടുമാസത്തിനുശേഷം താടിക്കാരന്‍ വീട്ടിലെത്തിയിട്ടുണ്ട്’, എന്ന് കുറിച്ചുക്കൊണ്ടായിരുന്നു സുപ്രിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് വീട്ടില്‍ മടങ്ങിയെത്തിയത്. മൂന്ന് മാസത്തേക്ക് സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നുവെന്ന് പൃഥ്വിരാജ് നേരത്തെ സോഷ്യല്‍മീഡിയയിലൂട വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം വീട്ടിലേക്ക് മടങ്ങിയെത്തിയത്.

നേരത്തെ താടിക്കാരനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞുള്ളൊരു ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. പൃഥ്വിയോടൊപ്പം ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത സെല്‍ഫിയായിരുന്നു സുപ്രിയ പങ്കുവച്ചത്. രണ്ടുമാസമായി വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നുവെന്നായിരുന്നു ചിത്രത്തിനൊപ്പം സുപ്രിയ കുറിച്ചത്.

ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങള്‍. ലാല്‍ ജൂനിയര്‍ ആണ് ഡ്രൈവിങ് ലൈസന്‍സ് സംവിധാനം ചെയ്തിരിക്കുന്നത്. ഈമാസം 20ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

admin:
Related Post