അവതാറിന്റെ രണ്ടാം ഭാഗത്തിനു ഗംഭീരാ വിജയമാണ് പ്രേഷകർ നൽകുന്നത്

avatar 0avatar 0

സിനിമ പ്രേമികൾക്ക് അത്ഭുത കാഴ്ചകളൊരുക്കി അവതാർ രണ്ടാം ഭാഗം പ്രദർശനം തുടരുന്നു. ഇന്ത്യയിലെ ബോക്സ്‌ ഓഫീസിൽ ദി വേ ഓഫ് വാട്ടർ ഗംഭീര തുടക്കമാണ് കുറിച്ചിരിക്കുന്നത്. ആന്ധ്ര പ്രദേശ്, തമിഴ്നാട്, കേരള, കർണാടക എന്നിവിടങ്ങളിലാണ് അവതാർ രണ്ടിന്റെബിസിനസ്സ് പ്രധാനമായും നയിച്ചത്. ഒരു ദശാബ്ദത്തിലേറെയായി അവതാറിന്റെ തുടർച്ചയായദി വേ ഓഫ് വാട്ടർ ഡിസംബർ 16ന് വെളിച്ചം കണ്ടു.

ആദ്യഭാഗം 2009 ൽ പുറത്തിറങ്ങി.13 വർഷത്തിനു ശേഷമാണ് രണ്ടാം ഭാഗം അവതാർ : ദി വേ ഓഫ് വാട്ടർ സ്ക്രീനുകളിൽ എത്തിയത്. ജെയ്ക്കും നെയ്ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്തു.20 th സെഞ്ച്വറി സ്റ്റുഡിയോസും ലൈറ്റ് സ്‌റ്റോം എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

admin:
Related Post