ആ വാര്‍ത്ത വ്യാജം; പ്രതികരണവുമായി മഞ്ജു പത്രോസിന്റെ ഭര്‍ത്താവ്

നടി മഞ്ജു പത്രോസ് വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതികരണവുമായി നടിയുടെ ഭര്‍ത്താവ് സുനിച്ചന്‍. ആ വാര്‍ത്ത സത്യമല്ലെന്നും എന്റെയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് മഞ്ജു ബിഗ് ബോസിലേക്ക് പോയത്. ഒരു എപ്പിസോഡില്‍ അവള്‍ കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിന് മാപ്പ് ചോദിക്കുന്നുവെന്നും മഞ്ജുവിന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച വീഡിയോയില്‍ സുനിച്ചന്‍ പറഞ്ഞു.

സുനിച്ചന്റെ വാക്കുകള്‍…

നമസ്‌കാരം ഞാന്‍ സുനിച്ചന്‍ ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്‍ഷമായിഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ മഞ്ജു ഉള്‍പ്പെടുന്ന റിയാലിറ്റി ഷോ എല്ലാവരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ചാനലില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേര്‍ത്ത് ഒരു വാര്‍ത്ത ഇടയ്ക്ക് കണ്ടു.

ഞാന്‍ അത് ചാനലില്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങനെ ഒരു വാര്‍ത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവള്‍ റിയാലിറ്റി ഷോയില്‍ പോയത്.

ഞങ്ങള്‍ എല്ലാവരും അവളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നെ കഴിഞ്ഞ ഒരു എപ്പിസോഡില്‍ അവള്‍ കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായില്‍ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയില്‍ കണ്ടാല്‍ മതി. പിന്നെ എല്ലാവരും മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യണം, ഞാനും ചെയ്യാം.’

admin:
Related Post