ഒരേ സമയം നാലു ഭാഷകളിൽ റിലീസ്സിനൊരുങ്ങി തെലുങ്ക് സൂപ്പർ താരം നാനിയുടെ ‘ശ്യാം സിംഗ റോയ്

തെലുങ്ക് സൂപ്പർ താരം നാനി നായകനായി എത്തുന്ന ‘ശ്യാം സിംഗ റോയ്’ ഡിസംബർ 24 ന് ലോകമൊട്ടാകെയുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ്സിനൊരുങ്ങുന്നത്.

നാനിയുടെ കരിയറിൽ തന്നെ ഏറ്റവും മൂല്യം കൂടിയ ചിത്രമായിരിക്കും ‘ശ്യാം സിംഗ റോയ്’ നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മിച്ച്, സത്യദേവ് ജങ്കയു കഥയും ,രാഹുൽ സംകൃത്യൻ സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

രണ്ട് കഥാപാത്രങ്ങളായാണ് നാനി ഈ ചിത്രത്തിലേത്തുന്നത്. നാനിയുടെ രണ്ടാമത് ഇറങ്ങിയ കാരക്ടർ പോസ്റ്ററിൽ വാസു എന്ന കഥാപാത്രത്തെ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ആദ്യം ഇറങ്ങിയ ബംഗാളി പയ്യനായ കാരക്ടർ പോസ്റ്ററും ജനശ്രദ്ധയാർജ്ജിച്ചിരുന്നു. പ്രൊമോഷന്റെ ഓരോ ഘട്ടം കഴിയുമ്പോഴും ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.

ഡിസംബർ 24 ന് ക്രിസ്മസ് റിലീസ് ആയിട്ടാണ് ചിത്രം വരുന്നത്. ഈ ഇടെ ഇറങ്ങിയ അന്നൗൺസ്‌മെന്റ് പോസ്റ്ററിലൂടെയാണ് സായി പല്ലവിയും നാനിയുമൊത്തുള്ള പ്രണയത്തിന്റെ തീവ്രത മനസ്സിലാവുന്നത്. നല്ലൊരു പ്രണയ ചിത്രമായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അതിലൂടെ പറയാനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചു.

മറ്റു ഭാഷകളിൽ റിലീസാവുന്നത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരെയാണ് ചിത്രത്തിനു വരണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. മലയാളത്തിലും തമിഴ്ലും കന്നടയിലും നാനിക്ക് നിറയെ ആരാധകരുണ്ടെന്ന് ‘ഈഗ’ (ഈച്ച ) എന്ന ചിത്രത്തിലൂടെ തെളിയിച്ചിട്ടുമുണ്ട് താരം.

ചിത്രം ഇപ്പോൾ പ്രിപ്രൊഡക്ഷൻ ഘട്ടത്തിലാണെന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് അറിയാൻ സാധിച്ചത്. ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ചെയ്യുന്നത് വളരെ മികച്ച രീതിയിൽ തന്നെയാണ്.

രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് മിക്കി ജെ മേയറും, ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസുമാണ്. എഡിറ്റിംഗ്: നവീൻ നൂലി, ആക്ഷൻ: രവി വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്, പി ആർ ഒ: വംശി ശേഖർ & പി.ശിവപ്രസാദ്, കേരള മാർക്കറ്റിംഗ് ഹെഡ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

English Summary: Telugu superstar Nani’s ‘Shyam Singh Roy’ is all set to release in four languages ​​simultaneously.

admin:
Related Post