കേരളത്തിലും മികച്ച അഭിപ്രായം നേടി തമിഴ് ചിത്രം പെരിസ്

ssssss

കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത തമിഴ് ചിത്രം പെരിസ് പ്രേക്ഷകർ ഇരു കയ്യും നീട്ടി ആണ് മലയാളത്തിൽ സ്വീകരിച് ഇരിക്കുന്നത്. കഥാപരിസരം സൂചിപ്പിച്ച ചിത്രത്തിൻറെ ട്രെയിലറും ഏറെ കൗതുകം ഉണർത്തുന്ന ടൈറ്റിലും തന്നെയാണ് ചിത്രം റിലീസിന് മുന്നേ സിനിമ പ്രേമികളുടെ ചർച്ചകളിൽ ഇടം പിടിക്കുവാൻ കാരണം.

ഇളങ്കോ രാമനാഥൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം അഡൾട്ട് കോമഡി വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. വൈഭവ്, സുനിൽ റെഡ്ഡി, ചാന്ദിനി തമിഴരശൻ, നിഹാരിക എൻഎം ബാല ശരവണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. തഞ്ചാവൂരിൽ അടുത്തുള്ള ഒരു തമിഴ് കുടുംബത്തിൽ ഗൃഹനാഥൻ പെട്ടെന്ന് മരിക്കുകയും, അദ്ദേഹത്തിൻറെ മരണാനന്തരവസ്ഥ കുടുംബത്തെ ഞെട്ടിക്കുകയും ചെയ്യുന്നതും, ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും അതിനെ മറികടക്കുവാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിൻറെ കഥാഗതി. മരണവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും പ്രമേയമായി നിരവധി ചിത്രങ്ങൾ പ്രേക്ഷകർ കണ്ടു പരിചിതമാണെങ്കിലും പെരിസിൽ എത്തുമ്പോൾ അതിൽനിന്നും എല്ലാം വ്യത്യസ്തമായി പുതിയൊരു ലോകമാണ് ആസ്വാദകർക്ക് മുന്നിൽ ഒരുക്കുന്നത്. അഡൾട്ട് കോമഡി എന്ന വിഭാഗത്തിൻ്റെ സാധ്യത വളരെയധികം രസകരമായി തന്നെ അസ്വസ്ഥമാക്കുന്ന മറ്റ് രംഗങ്ങൾ ഇല്ലാതെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാൻ സംവിധായകൻ ഇളങ്കു രാമനാഥന് സാധിച്ചിട്ടുണ്ട്. അതുതന്നെയാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പ്ലസ് പോയിന്റും.

ഏറെ കൗതുകം ഉണർത്തുന്ന ചെറിയ ഒരു പ്ലോട്ടിനെ ഒട്ടും മുഷിപ്പിക്കാതെ എന്നാൽ ഏറെ രസിപ്പിച്ചുകൊണ്ട് രണ്ടര മണിക്കൂർ ആസ്വാദ്യകരമാംവിതം സ്ക്രീനിൽ ഒരുക്കിയിട്ടുണ്ട്. അതിഗംഭീരമായ കാസ്റ്റിംങ്ങും, വൈഭവ്, സുനിൽ, നിഹാരിക എൻഎം, ബാല ശരവണൻ, ചാന്ദിനി തമിഴരശൻ, കരുണാകരൻ, ദീപ ശങ്കർ, മുനിഷ്കാന്ത് എന്നിവരുടെ അസാധ്യ പ്രകടനവും എടുത്തു പറയേണ്ടതാണ്. കുറിക്കുകൊള്ളുന്ന ഡയലോഗുകൾ കൊണ്ടും , ഭാവ വേദ്യാനങ്ങൾ കൊണ്ടും പെരിസ് തിയേറ്ററുകളിൽ ചിരിയുടെ വിരുന്ന് ഒരുക്കുന്നു. സംവിധായകൻ ഇളംങ്കോ റാമിനൊപ്പം ബാലാജി ജയറാം കൂടി ചേർന്നിട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുൺ രാജ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ബാഗ്രൗണ്ട് സ്കോറും എല്ലാം മികച്ചുനിൽക്കുന്നു. സത്യത്തിലകം നിർവഹിച്ച ചായഗ്രഹണവും ചിത്രത്തിൻറെ സ്വഭാവം കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്നു. ഐ എം പി ഫിലിംസാണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ഈ വേനലവധിക്കാലത്ത് സുഹൃത്തുക്കൾക്കോടൊപ്പം എല്ലാം മറന്ന് ചിരിക്കുവാനുള്ള ഒരു കംപ്ലീറ്റ് എന്റർടർ തന്നെയാണ് പെരിസ്.

admin:
Related Post