തമിഴ് സംവിധായകൻ ആറ്റ്ലിയ്ക്കും ഭാര്യ പ്രിയയ്ക്കും ഒരു ആൺ കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ട്വിറ്ററിൽ കൂടെ ആറ്റ്ലി ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ” അവർ പറഞ്ഞത് ശരിയാണ്. ലോകത്തു ഇതുപോലെ മറ്റൊരു വികാരമില്ല, ഞങ്ങളുടെ കുഞ്ഞ് ഇവിടെയുണ്ട്.” രക്ഷാകർത്വത്വത്തിന്റെ ആവേശകരമായ ഒരു പുതിയ സാഹസികത ഇന്ന് ആരംഭിക്കുന്നു! അനുഗ്രഹിക്കപെട്ടിരിക്കുന്നു, നന്ദി സന്തോഷം, ആറ്റ്ലി കുറിച്ചു.
പുതിയ മാതാപിതാക്കൾക്കു ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും കമന്റ് പങ്കുവെച്ചിട്ടുണ്ട്. എ ആർ റഹ്മാന്റെ മകൻ എ ആർ അമീൻ, സാമന്ത റൂത്ത് പ്രഭു, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ആറ്റ്ലിക്കും പ്രിയക്കും ആശംസകൾ നേർന്നു. ഇതുവരെ നാലു ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും തമിഴകത്ത് തന്റെതായൊരിടം കണ്ടെത്തിയ സംവിധായകനാണ് ആറ്റ്ലി. ആറ്റ്ലിയുടെ മെർസൽ, തെരി, ബിഗിൽ എന്നി മൂന്ന് ചിത്രങ്ങളിലും വിജയ് ആയിരുന്നു നായകൻ. നാലാമത്തെ ചിത്രമായ ‘ജവാൻ’ ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്. ഷാരുഖ് ഖാനാണ് ജവാനിലെ നായകൻ.