അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ ആന്‍റെണി വര്‍ഗ്ഗീസ് നായകനാവുന്ന ചിത്രമാണ് “സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍”. പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റായ ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അശ്വതി മനോഹരന്‍ നായികയാവുന്നു.
വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി, രാജേഷ് ശര്‍മ്മ, ദിനേശ് പ്രഭാകര്‍, അനില്‍ നെടുമങ്ങാട്, അശോക് കുമാര്‍, ബിറ്റോ ഡേവീസ്, കിച്ചു, അനന്തു, പ്രശാന്ത്, ബിനോയ് ആന്‍റെണി, മുരുകന്‍ മാര്‍ട്ടിന്‍, എന്നിവരാണ് മറ്റു താരങ്ങള്‍.
ഉണ്ണികൃഷ്ണന്‍ ബി.അവതരിപ്പിക്കുന്ന ” സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍” സൂര്യ സിനി മാസിന്‍റെ ബാനറില്‍ ബി.സി.ജോഷി നിര്‍മ്മിക്കുന്നു. ദിലീപ് കുര്യന്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ത്രില്ലര്‍ ആക്ഷന്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍ നിര്‍വ്വഹിക്കുന്നു. ജാക്ക്സ് ബിജോയ് സംഗീതം പകരുന്നു.
സഹനിര്‍മ്മാണം-ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരോമ മോഹന്‍, കല-ഗോകുല്‍ ദാസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍, സ്റ്റില്‍സ്-അര്‍ജ്ജുന്‍ കല്ലിങ്കല്‍, പരസ്യകല-ഒാള്‍ഡ് മങ്ക്സ്.