അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് പുതിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ നടൻ സൂര്യയും, ഓസ്‌കാര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലേക്കാണ് സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടനാണ് സൂര്യ
2022-ൽ സംഘടനയിൽ ചേരാൻ ക്ഷണിച്ച 397 വിശിഷ്ട കലാകാരന്മാരുടെയും എക്സിക്യൂട്ടീവുകളുടെയും ലിസ്റ്റ് ചൊവ്വാഴ്ചയാണ് അക്കാദമി പുറത്തുവിട്ടത്. പുതിയ അംഗങ്ങളെ അവരുടെ പ്രൊഫഷണൽ യോഗ്യതകളുടെയും പ്രാതിനിധ്യം, ഉൾപ്പെടുത്തൽ, തുല്യത എന്നിവയോടുള്ള അവരുടെ പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്ന് അക്കാദമി അറിയിച്ചു. “. ഈ വർഷത്തെ ക്ഷണിതാക്കളെല്ലാം അംഗത്വം സ്വീകരിക്കുകയാണെങ്കിൽ, അത് അക്കാദമി അംഗങ്ങളുടെ എണ്ണം 10,665 ആയി ഉയർത്തുമെന്നും 9,665 പേർ 2023 മാർച്ച് 12-ന് നടക്കാനിരിക്കുന്ന 95-ാമത് ഓസ്‌കാറിന് വോട്ട് ചെയ്യാൻ അർഹതയുള്ളവരാണെന്നും കുറിപ്പിൽ പറയുന്നു.
സൂര്യയെ കൂടാതെ നടി കജോള്‍, സംവിധായിക റീമ കാഗ്ടി, സുഷിമിത് ഘോഷ്, റിന്റു തോമസ്, ആദിത്യ സൂദ് തുടങ്ങിയവരും കമ്മിറ്റിയിലെ ഇന്ത്യൻ അംഗങ്ങളാണ്.
English Summary : Suriya invited to join the Oscars’ Class of 2022