സണ്ണി ലിയോണിന്‍റെ ജീവിത ചിത്രം തമിഴിലും

Sunny LeoneSunny Leoneതാര സുന്ദരി സണ്ണി ലിയോണിന്‍റെ ജീവിത ചിത്രം ഇനിം തമിഴിലും. ‘കരണ്‍ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന പരമ്പര ജൂലൈ 16 മുതല്‍ സീ5ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതിന്‍റെ തമിഴ് പതിപ്പാണ്‌ ഇനി ഇറങ്ങുന്നത്.

ഈ വിവരം സണ്ണി തന്നെയാണ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. തമിഴില്‍ തന്‍റെ ജീവിത ചിത്രം തുടങ്ങുന്നവിവരം തമിഴില്‍ തന്നെയാണ് താരം അറിയിച്ചത്. തന്റെ ജീവിത ചിത്രം എല്ലാവർക്കും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു. നിരവധി ഭാഷകളില്‍ തന്‍റെ ജീവിത ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതില്‍ സന്തോഷം ഉണ്ടെന്നും സണ്ണി തന്റെ സോഷ്യൽമീഡിയ പേജിൽ കുറിച്ചു.

admin:
Related Post