വീട്ടിലെത്തിയ തെരുവ് ഗായകനെ പരിചയപെടുത്തുകയാണ് സുഹാസിനി

സിനിമ പാരമ്പര്യ മുള്ള കുടുംബത്തിൽ നിന്നും സിനിമയുടെ സാങ്കേതിക മേഖലയിൽ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ – സംവിധാന രംഗത്തേക്കും ചുവടു വെച്ച താരമാണ് സുഹാസിനി. അനേകം സിനിമകളിൽ നായികയായി വേഷമിട്ട സുഹാസിനി തെന്നിന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളാണ്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സുഹാസിനി. ഒരു തെരുവ് ഗായകനെ പരിചയപ്പെടുത്തികൊണ്ട് സുഹാസിനി ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

“തെരുവ് ഗായകനായ ശിവ് റെഡ്‌ഡിയുടെ ആലാപനം എനിക്കും മണിക്കും ഇഷ്ടമാണ്. ഇന്ന് രാവിലെ അവനെ കണ്ടതും ഞാൻ ഭാഗ്യത ലക്ഷ്മി ഭാർമ്മ പാടാൻ അഭ്യർത്ഥിച്ചു. ഇത് അവന്റെ വേർഷനാണ്, ” സുഹാസിനി കുറിച്ചു. അതേസമയം മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസ്സിനൊരുങ്ങുകയാണ്. കൽക്കിയുടെ ഇതിഹാസ കാവ്യത്തിന്റെ ചലച്ചിത്ര സാക്ഷത്കരമാണ് പൊന്നിയിൻ സെൽവൻ. വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, പ്രഭു, റഹ്‌മാൻ, പ്രഭു, ജയറാം, ശരത്കുമാർ, ഐശ്വര്യ ലക്ഷ്മി, ജയച്ചിത്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. റഫീഖ് അഹമ്മദും ഏ ആർ റഹ്മനുമാണ് ഗാന ശില്പികൾ. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഏപ്രിൽ 28 നാണ് റിലീസ്. 

admin:
Related Post