മലയാളത്തിന്റെ എക്കാലത്തേയും മികച്ച അഭിനേതാക്കളിലൊരാളായ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷമിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിനായി തന്നെ ഒരുക്കിയതിനെക്കുറിച്ചും നന്ദി അറിയിച്ചും എത്തിയിരിക്കുകയാണ് താരം. മിസ്സില് നിന്നും മിസ്സിസ്സിലേക്ക് മാറിയതിനെക്കുറിച്ചും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദിയും അറിയിച്ചുകൊണ്ടുള്ള വിവാഹ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. താരങ്ങളുടെ ഇഷ്ടാനിഷ്ടമറിഞ്ഞ് മേക്കപ്പ് ചെയ്യുന്ന രഞ്ജുരഞ്ജി തന്നെയായിരുന്നു ശ്രീലക്ഷ്മിയേയും അണിയിച്ചൊരുക്കിയത്. ആറേഴ് വര്‍ഷമായിട്ടുള്ള പരിചയമാണ് തങ്ങളുടേത്. രഞ്ജുമായ്ക്ക് തന്നെ നന്നായി അറിയാം. തന്നെ സുന്ദരിയാക്കിയ രഞ്ജുമായ്ക്ക് നന്ദി എന്നാണ് താരം പറഞ്ഞത്. രഞ്ജുരഞ്ജിമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു മേക്കപ്പ് വിശേഷങ്ങള്‍ പുറത്തുവന്നത്. ഭാവനയേയും വിവാഹത്തിനായി അണിയിച്ചൊരുക്കിയത് ഇതേ കരങ്ങളായിരുന്നു.
ശ്രീലക്ഷ്മി ശ്രീകുമാറിനെ സുന്ദരിയാക്കിയത് രഞ്ജുരഞ്ജി
Related Post
-
ആദ്യ വാംപയർ ആക്ഷൻ ത്രില്ലറുമായി ഗോളം ടീം വീണ്ടും
കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായ ഗോളം എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ പുതിയ പരീക്ഷണവുമായി ഫ്രാഗ്രന്റ് നേച്ചർ ഫിലിം…
-
കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ നാളെ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'…
-
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…