നടൻ റഹ്‌മാൻ്റെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമാണ് ഫുട്ബോളും, ബാറ്റ്മിന്റനും, ടേബിള്‍ ടെന്നീസുമൊക്കെ. ഈ സ്പോർട്സ് വിഭാഗങ്ങളിൽ മികച്ച പ്ലെയറുമാണ് . ബാക്ക് പെയിൻ കാരണമാണ് കളികളിൽ നിന്നും പതിയെ പിന്മാറി തുടങ്ങിയത്. തുടര്‍ന്ന് സ്‌നൂക്കറില്‍ ശ്രദ്ധ വയ്ക്കാന്‍ തുടങ്ങി. ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് റേസ് ക്ലബ്ബി (MRC) ലെ മികച്ച സ്‌നൂക്കര്‍ താരങ്ങളില്‍ ഒരാള്‍കൂടിയാണ് റഹ്‌മാന്‍ ഇന്ന്. പതിനഞ്ച് വര്‍ഷം മുമ്പാണ് താരം സ്‌നൂക്കറില്‍ പരിശീലനം നേടുന്നത്.
കഴിഞ്ഞ ബക്രീദ് ദിനത്തില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്‌നൂക്കര്‍ ടൂര്‍ണമെന്റില്‍ റഹ്‌മാനും പങ്കെടുത്തു. ഏറെ ശ്രദ്ധ (concentration) യും അത്രയേറെ മനസ്സാന്നിദ്ധ്യവും വേണ്ട ഗെയിമുകളില്‍ ഒന്നുകൂടിയാണ് സ്‌നൂക്കര്‍. പൊന്നിയിന്‍ സെല്‍വനടക്കം മൂന്ന് സിനിമകളുടെ ഡബ്ബിംഗിനിടയില്‍ നിന്ന് സമയം കണ്ടെത്തിയാണ് റഹ്മാൻ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയത്. എന്നിട്ടും സിംഗിള്‍സില്‍ മൂന്നാംസ്ഥാനം ഡബിള്‍സില്‍ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി. എന്നാൽ താരത്തിനു ഫൈനൽ മത്സര ത്തിലേക്ക് യോഗ്യത നേടാനായില്ല. അതിനെ കുറിച്ച് ‘എവർ ഗ്രീൻ സ്റ്റാർ ‘ റഹ്മാൻ ഇങ്ങനെ പറഞ്ഞു:
” ഈ കളിയിൽ പങ്കെടുക്കാൻ ആദ്യം മാനസികമായി കുറെ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. ശ്രദ്ധ (concentration) മാറാൻ പാടില്ല. സാധാരണ കായിക മത്സരങ്ങളിൽ നിന്നും വേറിട്ട് ബുദ്ധി വൈദഗ്ധ്യത്തോടെയും ഏകാഗ്രത (concentration) യോടെയും കളിക്കേണ്ടുന്ന ഒന്നാണിത്. മാത്രമല്ലാ വസ്ത്ര ധാരണം മുതൽ കളിക്കാർ പാലിക്കേണ്ട ചിട്ടകളും ഒട്ടനവധിയുണ്ട്. അതീവ ശ്രദ്ധയോടെ കളിക്കണം. സിനിമകളുടെ ഡബ്ബിംഗും , ഷൂട്ടിങ്ങും തിരക്കും കാരണം എനിക്കു കളിയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല.അടുത്ത തവണ തീർച്ചയായും മത്സരത്തിൽ പങ്കെടുക്കും. അപ്പോൾ ഒന്നാം സ്ഥാനം നേടാൻ പരിശ്രമിക്കും.