എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകം അടക്കിവാണ താര റാണിയായിരുന്നു സിൽക്ക് സ്മിത. ശ്രദ്ധേയമായ രൂപവും ലൈംഗിക ആകർഷണവും വിടർന്ന കണ്ണുകളും,ചിരിയും മദാക സൗന്ദര്യവും കാരണം സിൽക്ക് സ്മിത സൗത്ത് ഇന്ത്യൻ സിനിമയിലെ മാദക സൗന്ദര്യമായി വാഴ്ത്തപെട്ടു. 1989 ൽ മമ്മൂട്ടി നായകനായി തകർപ്പൻ വിജയം നേടിയ അഥർവ്വം എന്ന ചിത്രത്തിൽ സിൽക്ക് സ്മിത മുഴുനീള വേഷം ചെയ്തിരുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് മുന്നിൽ പൂർണ്ണ നഗ്നയായി സ്മിത അഭിനയിച്ചിരുന്നു. ആ ചിത്രരംഗം ചിത്രികരിച്ചപ്പോഴുണ്ടായ സംഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന വേണു ബി നായർ.
അങ്ങനെയുള്ള രംഗത്തെ കുറിച്ചു പറയാൻ സംവിധായകനായ ഡെന്നിസ് ജോസഫിനും വേണുവിനും ബുദ്ധിമുട്ടുണ്ടായിരുന്നു. സ്മിത കാര്യം തിരക്കിയപ്പോൾ പറയാൻ കഴിയാത്തതിനാൽ ഡെന്നിസ് ജോസഫ് avide നിന്നും എണീറ്റു പോകുകയായിരുന്നു. പിന്നീട് വേണുവാണ് ആ രംഗത്തെ കുറിച്ച് സ്മിതയോട് പറഞ്ഞത്. എന്നാൽ ഇത് നേരത്തെ പറയാമായിരുന്നില്ലേ എന്നും നേരത്തെ പറഞ്ഞിരുന്നെങ്കിൽ ആ രംഗത്തിനു അനുസരിച്ചുള്ള വസ്ത്രം ധരിച്ചു കൊണ്ട് ഷൂട്ടിംഗിന് വരാമായിരുന്നു എന്നുമാണ് സ്മിത പറഞ്ഞത്.
ആ രംഗത്തിൽ പൂർണ നഗ്നയായി സ്മിത അഭിനയിച്ചു. എന്നാൽ അങ്ങനെ അഭിനയിക്കുന്നതിനു സ്മിത ഒരു വ്യവസ്ഥ മുന്നോട്ടു വെച്ചിരുന്നു. പൂർണ നഗ്നയായിട്ടുള്ള രംഗം ചിത്രികരിക്കുമ്പോൾ അവിടെ അധികമാരും ഉണ്ടാകരുത് എന്നായിരുന്നു സ്മിതയുടെ ഡിമാൻഡ്. ഇതുപ്രകാരം മമ്മൂട്ടിയുൾപെടെ അത്യാവശ്യമുള്ള കുറച്ചു പേർ മാത്രമാണ് ചിത്രികരണ സ്ഥലത്തു ഉണ്ടായിരുന്നത് എന്ന് വേണു പറഞ്ഞു
English Summary : silk Smitha’s naked scene in mammoottys adharvam