സിദ്ധിഖിന്റെ മകനും നടനുമായ ഷഹീന്റെ വിവാഹ വീഡിയോയാണ് വൈറലായിരിക്കുന്നത്

സിദ്ധിഖിന്റെ മകനും നടനുമായ ഷഹീന്റെ വിവാഹ സൽക്കാരത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2022 മാർച്ചിലായിരുന്നു വിവാഹം. മാർച്ച്‌ 7 ന് വിവാഹം രജിസ്റ്റർ ചെയ്തതിനു ശേഷം സുഹൃത്തുകൾക്കും ബന്ധുക്കൾക്കുമായി റീസെപ്ഷനും നടത്തിയിരുന്നു. വിവാഹ വീഡിയോ ഷൂട്ട്‌ ചെയ്യുന്നതിനിടയിൽ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ചുറ്റും നിന്നവരെ പൊട്ടിചിരിപ്പിക്കുന്നുണ്ട്. “ഇവർക്ക് മമ്മൂട്ടിയും മോഹൻലാലും വരുന്നത് പ്രേശ്നമല്ല, ഫോട്ടോഷൂട്ട് വേണം” എന്നാണ് സിദ്ധിഖ് പറയുന്നത്. താരത്തിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫേഴ്സ്.

ഫോട്ടോഷൂട്ട്‌ ലേറ്റാകും, കറന്റ്‌ ഉണ്ടാകില്ല എന്നൊക്കെയാണ് ഇവർ പറയുന്നത് സിദ്ധിഖ് കൂട്ടിച്ചേർത്തു. ഡോക്ടർ അമൃത ദാസ് ആണ് ഷഹീന്റെ ജീവിത സഖിയായത്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെ അനവധി താരങ്ങൾ വിവാഹസൽക്കാരത്തിന് എത്തിയിരുന്നു. ‘പത്തേമാരി’യെന്ന സിനിമയിലൂടെയാണ് ഷഹീൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകന്റെ വേഷമാണ് ഷഹീൻ ചെയ്തത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ലോഗ്, വിജയ് സൂപ്പറും പൗർണ്ണമിയും, മിസ്റ്റർ ആൻഡ് മിസിസ് റൗഡി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

admin:
Related Post