കോയമ്പത്തൂർ : മോഹൻലാൽ ചെയർമാനായ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവലിന്റേയും മലയാളി സൂഹത് സംഘം മാസിന്റേയും സംയുക്താ ഭിമുഖ്യത്തിൽ കോയമ്പത്തൂരിൽ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
ക്യാംപസ് ഷോർട്ട് ഫിലിം, പൊതു വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.. വിജയികൾക്ക് ഗോൾഡൺ ഡോവ് പുരസ്കാരവും കാഷ് അവാർഡുകളും സമ്മാനിക്കും. ഫെസ്റ്റിവെലിന് മുന്നോടിയായി കോളേജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം സംബന്ധമായ വർക്ക്ഷോപ്പുകൾ ,സെമിനാറുകൾ, പ്രവാസി, വനിതാ ഷോർട്ട് ഫിലിം മേളകൾ, കുർദിഷ് ചിത്രങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിക്കും.
മാസ് പ്രസിഡണ്ട് അഡ്വ.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഫെസ്റ്റിവൽ സ്വാഗതസംഘം രൂപീകരണ യോഗം കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറും സിനിമാതാരവുമായ രവീന്ദർ ഉദ്ഘാടനം ചെയ്തു.കോയമ്പത്തൂർ ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (സിഫ്) ഡയറക്ടറായി രവീന്ദറിനേയും ജനറൽ കൺവീനർ ആയി ജോട്ടി കുരിയനേയും തെരഞ്ഞെടുത്തു.
ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം രവീന്ദർ മാസ് പ്രസിഡണ്ട് അഡ്വ പ്രദീപ് കുമാറിന് നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ വി.സുബാഷ്., എൻ.മോഹൻകുമാർ ജോയിന്റ് സെക്രട്ടറി മായാ തുളസീധരൻ ,ലേഡീസ് വിംങ്ങ് പ്രസിഡണ്ട് അനിതാ സുബാഷ് എന്നിവർ പ്രസംഗിച്ചു.ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോട്ടി കുരിയൻ സ്വാഗതവും മാസ് സെക്രട്ടറി സി.കെ.അജയകുമാർ നന്ദിയും പറഞ്ഞു.
വിവിധ കോളേജുകളിൽ നിന്ന് വിഷൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളും അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.