‘പഠാൻ’ ചിത്രത്തിന്റെ വിവാദം ഒഴിയുന്നില്ല

ഷാരുഖ് ഖാൻ -ദീപിക ചിത്രമായ പഠാൻ വിവാദത്തിൽ നിന്ന് ഒഴിയുന്നില്ല. ചിത്രം ജനുവരി 25ന് റിലീസാകാൻ ഇരിക്കെയാണ് പ്രതിഷേധം.അഹമ്മദാബാദിൽ ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി സ്ഥാപിച്ചിരുന്ന പോസ്റ്ററുകളാണ് നീക്കം ചെയ്തത്.

ഇന്നലെ അഹമ്മദാബാദ് മാളിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ ഹിന്ദു സംഘടനയായ ബജ്രാജ് ദൾ ആണ് കീറികളഞ്ഞത്. ഇതിനു പുറമെ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. ഷാരുഖ് ഖാനും ദീപികയും അഭിനയിച്ച പഠാൻ എന്ന ചിത്രത്തിലെ ‘ബേഷരം രംഗ് ‘ എന്ന ഗാനം പുറത്തിറങ്ങിയതു മുതലാണ് വിവാദം തുടങ്ങിയത്.

ദീപികയുടെ കാവി നിറത്തിലുള്ള ബൈക്കിനിയുടെ ഗാനമാണ് ഇത്രയും വിവാദം കത്തികയറാൻ കാരണം. പ്രേതിഷേധക്കാർ ഷാരുഖ് ഖാന്റെ കോലം കത്തിക്കുകയും ചിത്രം നിരോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

admin:
Related Post