ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘കപ്പേള’യുടെ സെക്കന്റ് ലുക്ക് പോസറ്റര്‍ പുറത്ത്. അജു വര്‍ഗീസ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, നിഖില വിമല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഫേസ്ബുക്ക് പേജികളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്ന ബെന്‍ എന്നിവരാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ന അവതരിപ്പിക്കുന്ന ജെസ്സി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുക. തന്‍വി റാം, സുധി കോപ്പ, നസീര്‍ സംക്രാന്തിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുസ്തഫ, നിഖില്‍ വാഹിദ്, സുദാസ് തുടങ്ങിവര്‍ ചേര്‍ന്നാണ് തിരക്കഥ. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്നു. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണ് കപ്പേള. ചിത്രം ഈ മാസം പ്രദര്‍ശനത്തിനെത്തും.