മലയാള സിനിമയില്‍ സംവിധായകന്‍ എന്ന നിലയിലും, തിരക്കഥാകൃത്ത് എന്ന നിലയിലും തിളങ്ങിയ സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നടുവിന് രണ്ട് സര്‍ജറിക്കായി തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ അഡ്മിറ്റായ സച്ചി ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യ സര്‍ജറി വിജയകരമായി പൂര്‍ത്തിക്കയതിന് ശേഷം രണ്ടാമത്തെ സര്‍ജറിക്ക് അനസ്തേഷ്യ നല്‍കിയപ്പോള്‍ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതുമൂലം സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സച്ചി അവസാനമായി സംവിധാനം ചെയ്തത്. ചോക്ലേറ്റ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ സേതുവിനൊപ്പം തിരക്കഥാകൃത്തായിട്ടാണ് സച്ചി അരങ്ങേറ്റം കുറിച്ചത്. ആദ്യ സ്വതന്ത്ര തിരക്കഥ റണ്‍ ബേബി റണ്‍ ആയിരുന്നു.
English summary : Screenwriter Sachi is in critical condition