ബോളിവുഡിൽ ലക്ഷകണക്കിന്നു ആരാധകരുള്ള ഒരു താരമാണ് സൽമാൻ ഖാൻ. താരങ്ങളോടുള്ള ഇഷ്ടം കാരണം ആരാധകർ കാണിക്കുന്ന പല കഥകളും നമ്മൾ കേട്ടിട്ടുണ്ടാകും.
എന്നാൽ ബോളിവുഡ് താരമായ സൽമാൻ ഖാനെ ഒന്നു നേരിൽ കാണാനായി മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് മുംബൈയിൽ എത്തിയ ഒരു ആരാധകന്റെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത്.
ജബൽപൂർ സ്വദേശിയായ സമീർ സൽമാൻ 1100 കിലോമീറ്ററോളം സൈക്കിളിൽ യാത്രചെയ്താണ് ഇവിടെ എത്തിയിരിക്കുന്നത്. വളരെ കഷ്ടപ്പെട്ട് തന്നെ കാണാൻ എത്തിയ ആരാധകനോട് സൽമാൻ വളരെ സന്തോഷത്തോടെ വരവേൽക്കുകയും ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും ചെയ്തു. ആരാധകന്റെ കൂടെ ഫോട്ടോക്ക് പോസ്സ് ചെയ്യുകയും ചെയ്തു.
സൽമാൻ ഖാന്റെ ഫാൻസ് ഗ്രൂപ്പിൽ സൽമാനും സമിറും ഒന്നിച്ചുള്ള ഫോട്ടോസ് പ്രതീക്ഷപെട്ടത്തോടെയാണ് സമറിന്റെ സൈക്കിൾ യാത്ര പുറംലോകം അറിയുന്നത്.
ടൈഗർ 3, കിസി കാ ഭായി കിസി കി ജാൻ എന്നിവയാണ് റിലീസിനായി ഒരുങ്ങുന്നത്. ടൈഗർ 3 എന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി, കത്രിന കൈഫ് എന്നിവരും സൽമാനോടൊപ്പം അഭിനയിക്കുന്നുണ്ട്.