ആറന്മുള: തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കരുടെയും പരേതയായ അനിറ്റയുടെയും മകന്‍ നിഖില്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ കാരയ്ക്കാട് പുത്തന്‍പുരയ്ക്കല്‍ ശ്രീകുമാര്‍ പിള്ളയുടെയും മായാ ശ്രീകുമാറിന്റെയും മകള്‍ മേഘ ശ്രീകുമാറാണ് വധു.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലായിരുന്നു വിവാഹം. വധൂവരന്മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. സല്‍ക്കാര ചടങ്ങുകളും ഒഴിവാക്കിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള നടന്മാരും സിനിമാ രംഗത്തെ സഹപ്രവര്‍ത്തകരും ഫോണില്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.
English Summary : Renji Panicker son Nikhil Renji Panicker got married