‘രണ്ടാമൂഴം’ കേസ് നവംബർ 13ന്

മോഹൻലാൽ ഭീമനായി എത്തുന്ന രണ്ടാമൂഴം തിരക്കഥ നൽകി നാല് വർഷമായിട്ടും ചിത്രീകരിക്കാത്തതിനെത്തുടർന്ന് എം.ടി. വാസുദേവന്‍ നായര്‍ നൽകിയ പരാതിയിൽ കേസ് ഈ മാസം 13 ന് കോടതി വീണ്ടും പരിഗണിക്കും. കോഴിക്കോട് അഡിഷണൽ മുൻസിഫ് ഒന്നാം ക്ലാസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.  തിരക്കഥ തിരികെ ആവശ്യപ്പെട്ടു സംവിധായകൻ ശ്രീകുമാർ മേനോനെതിരെയാണ് എം ടി കേസ് നൽകിയത്.

കേസിൽ എം ടി ഉറച്ചു നിൽക്കുമെന്നും സിനിമ തുടങ്ങിയതിനുശേഷം തർക്കമുണ്ടായാലാണ് ആർബിട്രേറ്ററെ വെക്കേണ്ടത്. ചിത്രീകരണം തുടങ്ങാത്തതിനാൽ ആർബിട്രേറ്ററെ വയ്‌ക്കേണ്ട ആവശ്യമില്ലെന്നു എം ടിയുടെ അഭിഭാഷകൻ പറഞ്ഞു.

രണ്ടാമതൊരു ആലോചന ഇനിം ഇല്ല, അനുവദിച്ച സമയം കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാൻ സംവിധായകന് സാധിച്ചിട്ടില്ല. കേസ് കൊടുത്തതിനുശേഷം മൂന്നു തവണയോളം ശ്രീകുമാർ തന്നെ വന്നുകണ്ട് സമയം നീട്ടി ചോദിച്ചു. എന്നാൽ ഇനിം സമയം നൽകാൻ ആകില്ല. അതിനാൽ തിരക്കഥ തിരിച്ചുവേണം, തിരക്കഥ നൽകുമ്പോൾ മുൻ‌കൂർ വാങ്ങിയ പണം തിരികെ നൽകും  എന്നും എം.ടി പറഞ്ഞു.

 

admin:
Related Post