താൻ ആലിയായുമായി പ്രണയത്തിലാണ്. ഇത് തീർത്തും പുതിയൊരു അനുഭവമാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും താൻ എന്താണ് സ്വപ്നം കാണുന്നത് അത് ആലിയയ്ക് നൽകാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ തനിക്ക് അതിനെപ്പറ്റി കൂടുതൽ സംസാരിക്കാൻ താല്പര്യമില്ല. സമയമാകുമ്പോൾ എല്ലാം പറയാം എന്നും രൺബീർ ജിക്യൂ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ പറയുന്നു.
എന്നാൽ, കത്രീനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ കൂടുതൽ ചർച്ചയ്ക്ക് ഇടയാക്കുന്നത്. ‘അത് വിശ്വസിക്കണമെങ്കിൽ ഞാനത് കാണണം, കണ്ടതിന് ശേഷം വിശ്വസിക്കും എന്നാണ് കത്രീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇത് രൺബീർ ആലിയ ബന്ധനത്തെ കുറിച്ചാണെന്നാണ് ആരാധകർ പറയുന്നത്.
വിവാഹം വരെ എത്തിനിന്ന പ്രണയബന്ധമായിരുന്നു കത്രീനയുടേയും രൺബീറിന്റെയും. എന്നാൽ ഇരുവരും പിരിയുകയായിരുന്നു. അതിനുശേഷമാണ് രൺബീർ ആലിയ ഭട്ടുമായി പ്രണയത്തിലാകുന്നത്.