റാണാ ദഗുബാട്ടി പവന്‍ കല്യാണിനൊപ്പം അയ്യപ്പനോ? കോശിയോ?

റാണാ ദഗുബാട്ടി പവന്‍ കല്യാണിനൊപ്പം അഭിനയിക്കുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കിലാണ് ഇരുവരും അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സച്ചിയാണ് സിനിമ സംവിധാനം ചെയ്തത്. സമീപകാലത്തായി മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് അയ്യപ്പനും കോശിയും. പവന്‍ കല്യാണിനൊപ്പം അഭിനയിക്കുന്ന കാര്യം റാണ ദഗുബാട്ടി തന്നെയാണ് പുറത്തുവിട്ടത്. അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സിനിമയ്ക്കായി ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്തു. സിനിമയുടെ ടൈറ്റില്‍ ഗാനം പവന്‍ കല്യാണിനെ കൊണ്ട് പാടിപ്പിക്കാനാണ് തമന്‍ ആലോചിക്കുന്നത്. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു മലയാളത്തില്‍ ടൈറ്റില്‍ ഗാനം പാടിയത്.  സാഗ്ര ചന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല. അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. ഏതൊക്കെ താരങ്ങളാകും ചിത്രത്തിലുണ്ടാകുക എന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജിന്റെ കഥാപാത്രമായാകും റാണ ദഗുബാട്ടി അഭിനയിക്കുക എന്നാണ് വിവരം. സച്ചി സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജിന്റെയും ബിജുമേനോന്റെയും കൂട്ടുകെട്ടും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.

English Summary : Rana Dagubatti with Pawan Kalyan Ayyappan? Koshyo?

admin:
Related Post