പൊന്നിയിൻ സെൽവനിൽ റഹ്‌മാൻ ; ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കും !

പുതുവർഷത്തിൽ നടൻ റഹ്‌മാന്‌ തമിഴിലും തെലുങ്കിലും തിരക്കിൻറെ നാളുകൾ .തമിഴിൽ  മോഹൻ രാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്‌ത സിനിമ പ്രദർശന സജ്ജമായി . ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഉടൻ റിലീസ് ചെയ്യും. മാസ്സ് ഹീറോ പരിവേഷമാണ് ഈ ചിത്രത്തിൽ റഹ്‌മാന്റേത് .  ഹൈദരാബാദിൽ  ഗോപി ചന്ദിനൊപ്പം  സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന ‘ സീട്ടിമാർ ‘ എന്ന സിനിമയിൽ അഭിനയിച്ചു വരുന്ന റഹ്‌മാൻ ഹൈദരാബാദിൽ തന്നെ മണിരത്‌നത്തിൻറെ ഡ്രീം പ്രോജക്റ്റും മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രവുമായ ‘ പൊന്നിയിൻ സെൽവ ‘ നിൽ ജോയിൻ ചെയ്‌തു. തൻ്റെ കഥാപാത്രത്തെ കുറിച്ചു റഹ്‌മാൻ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും മർമ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന . ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാൾപയറ്റ്‌ ,കുതിര സവാരി എന്നിവ താരം പരിശീലിച്ചിരുന്നുവത്രെ . 

അഹമ്മദിൻറെ സംവിധാനത്തിൽ റഹ് ‌മാൻ , ‘ ജയം ‘ രവി , അർജ്ജുൻ  ഒന്നിക്കുന്ന മൾട്ടി സ്റ്റാർ  ചിത്രമായ ‘ ജന ഗണ മന ‘ , വിശാലിനൊപ്പം ‘ തുപ്പറിവാളൻ 2 ‘ എന്നിവയാണ് 2021 ന്റെ ആദ്യ പകുതിയിലെ  റഹ്മാന്റെ മറ്റു തമിഴ് ചിത്രങ്ങൾ . മലയാളത്തിൽ വളരെ സെലക്റ്റീവായി അഭിനയിക്കുന്ന റഹ്‌മാൻ  ‘ രണ ‘ത്തിനു ശേഷം  അഭിനയിക്കുന്നത്  പുതുമുഖ സംവിധായകൻ  ചാൾസ് ജോസഫ്  അണിയിച്ചൊരുക്കുന്ന സിനിമയിലാണ് . ഈ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം അടുത്തയാഴ്ച്ച ഉണ്ടാകും.പീക്കോക് ആർട് ഹൌസിനു എം .കെ .സുഭാകരനും ,അഞ്ജുവർഗീസ് ‌ വിളയടത്തും ചേർന്നു നിർമ്മിക്കുന്ന ഈ മലയാള സിനിമയുടെ ഷൂട്ടിങ് ജനുവരി അവസാനം കാശ്‌മീരിൽ തുടങ്ങും .

 #  സി .കെ .അജയ് കുമാർ  

English Summary : Rahman in Ponniin Selvan; Coming back to Malayalam after the break!


	
admin:
Related Post