രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും തുടങ്ങി

കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന “രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ” തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റർടെയ്നറാണ് രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും. രഞ്ജി പണിക്കർ, ഇന്ദ്രൻസ് , സുരാജ് വെഞാറമൂട്, സുധീർ കരമന, എം എ നിഷാദ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്, ഗോപു കിരൺ , അരിസ്റ്റോ സുരേഷ്, നെൽസൺ, നോബി, ജയകുമാർ , ഷിബു ലബാൻ, ആറ്റുകാൽ തമ്പി , സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപർണ്ണ , ലക്ഷ്മി, ആഷിൻ കിരൺ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവർ അഭിനയിക്കുന്നു. ബാനർ – കിരൺസ് പ്രൊഡക്ഷൻസ്, രചന, സംവിധാനം – സുജിത് എസ് നായർ , നിർമ്മാണം – ആഷിൻ കിരൺ , എക്സി : പ്രൊഡ്യൂസർ – ഗോപുകിരൺ സദാശിവൻ, ഛായാഗ്രഹണം – ഗൗതം ലെനിൻ, പ്രൊഡക്ഷൻ കൺട്രോളർ – കിച്ചി പൂജപ്പുര, സംഗീതം – റോണി റാഫേൽ , സംഭാഷണം – സിനുസാഗർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – കെ എം നാസ്സർ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി തിരുമല, നെബു, പ്രൊഡക്ഷൻ ഡിസൈനർ- മനോജ് ഗ്രീൻവുഡ്‌സ്, കോസ്‌റ്റ്യൂം – ശ്രീജിത്ത്, ചമയം – സാഗർ, അസ്സോസിയേറ്റ് ഡയറക്ടർ – ഡുഡു ദേവസ്സി, സാങ്കേതിക സഹായം – അജു തോമസ്, ശിവ മുരളി, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് – ഷിജിത്ത്, പി ആർ ഓ – അജയ് തുണ്ടത്തിൽ . തിരുവനന്തപുരവും രാമേശ്വരവുമാണ് ലൊക്കേഷനുകൾ.

admin:
Related Post