രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

പ്രഖ്യാപന ദിനം മുതല്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് പുതുവര്‍ഷത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. തുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രഭാസ്  സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്.ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം ഒരു പ്രണയകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികയായി ബോളിവുഡ് താരം പൂജ ഹെഗ്ഡെയും എത്തുന്നുണ്ട്.

യുവി ക്രിയേഷന്റെ ബാനറില്‍  ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

English Summary : Radheshyam’s new poster released

admin:
Related Post