നാളെ റിലീസ് ആകുന്ന ബ്രഹ്മാണ്ഡ ചിത്രമായ 2.0 3D യുടെ ഒപ്പം ദിലീപിൻറെ പ്രൊഫസർ ഡിങ്കൻ 3D യുടെ ടീസറും വി.കെ പ്രകാശ് , നിത്യാമേനോൻ ചിത്രമായ പ്രാണയുടെ 30 സെക്കൻഡ് ഉള്ള മോഷന്‍ പോസ്റ്ററും തീയേറ്ററുകളിൽ റിലീസ് ചെയ്യും.
പ്രൊഫസർ ഡിങ്കന്റെ ടീസർ കേരളത്തിലെ തീയറ്ററിൽ മാത്രമേ പ്രദർശിപ്പിക്കു. പ്രാണയുടെ പ്രമോഷൻ പോസ്റ്റർ റിലീസ് ചെയ്യുന്നതോടെ 2.0 എന്ന രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ചരിത്ര നിമിഷത്തിന്റെ ഭാഗംകൂടി ആകുകയാണ്.
ഇന്ത്യന്‍ സിനിമ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയിലാകമാനം ഒരു സിനിമയുടെ മോഷൻ പോസ്റ്റർ ഇത്രയധികം സ്ക്രീനുകളില്‍ ഇറക്കുന്നത്. പ്രാണയിൽ സിങ് സറൗണ്ട് സൗണ്ടാണ് നായകൻ. റസൂല്‍ പൂക്കുട്ടിയാണ് ഈ ഇതിഹാസ നിമിഷത്തിന്‍റെ പിന്നിലെ താരം. 2.0 യിലും പ്രാണയിലും റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ് അണിയിച്ചൊരുക്കുന്ന പ്രാണ ഒരൊറ്റ കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ്. ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണ, എന്ന് നിന്‍റെ മോയ്ദീനു ശേഷം എസ് രാജ് പ്രോടക്ഷന്സിന്‍റെ ബാനറില്‍ സുരേഷ് രാജാണ് നിര്‍മ്മിക്കുന്നത്.