കലാഭവൻ ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേക്ക് ശക്തമായ മറ്റൊരു കഥാപാത്രം കൂടി. സത്യസന്ധനും സമർത്ഥനുമായ ഡി വൈ എസ് പി മാണി ഡേവിസ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള “പ്രൈസ് ഓഫ് പോലീസി “ലാണ് ഷാജോണിന്റെ പുതിയ പോലീസ് വേഷം. എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം “പ്രൈസ് ഓഫ് പോലീസി ” ന്റെ പൂജ കൊച്ചിയിൽ നടന്നു. അമ്മയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോഷി ആദ്യതിരി തെളിച്ചു. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ്ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , വൃദ്ധി വിശാൽ , സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , കോട്ടയം രമേഷ് , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം – ഷമിർ ജിബ്രാൻ , ലൈൻ പ്രൊഡ്യൂസർ – അരുൺ വിക്രമൻ , സംഗീതം, പശ്ചാത്തല സംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – അനന്തു എസ് വിജയ്, ഗാനരചന – ബി കെ ഹരിനാരായണൻ , പ്രെറ്റി റോണി , ആലാപനം – കെ എസ് . ഹരിശങ്കർ , നിത്യാ മാമ്മൻ , അനാമിക, കൊറിയോഗ്രാഫി – കുമാർശാന്തി മാസ്റ്റർ, കല- അർക്കൻ എസ് കർമ്മ, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – ഇന്ദ്രൻസ് ജയൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല , അസിസ്റ്റന്റ് ഡയറക്‌ടേഴ്സ് – അനീഷ് കെ തങ്കപ്പൻ , സുജിത്ത് സുദർശൻ , പ്രൊഡക്ഷൻ മാനേജേഴ്സ് – പ്രസാദ് മുണ്ടേല, ഗോപൻ ശാസ്തമംഗലം, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ . ജൂൺ 29-ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻസ് തിരുവനന്തപുരം, ബാംഗ്ളൂർ, ചെന്നൈ എന്നിവിടങ്ങളാണ്.
ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രൈസ് ഓഫ് പോലീസിന് തിരി തെളിഞ്ഞു: കലാഭവൻ ഷാജോൺ , രാഹുൽ മാധവ് , മിയ, സ്വാസിക എന്നിവർ താരനിരയിൽ
Related Post
-
കേരള മന:സാക്ഷിയെനടുക്കിയ സംഭവം
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി,ഹരിനാരായണൻ കെ…
-
ബ്രൈഡാത്തി; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ആദ്യ ഗാനം പുറത്ത്
https://youtu.be/Z-dbiNDb9s0?si=mNQdkBAEjG7pSlxD ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിലെ "ബ്രൈഡാത്തി" ഗാനം പുറത്ത്. ജസ്റ്റിൻ…
-
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാള’നിലെ “കണ്ണാടി പൂവേ” വീഡിയോ ഗാനം പുറത്ത്
https://youtu.be/HYvn2CSMd-I?si=ylGcD62NLpiUr6D1 അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന്…