‘വണ്‍ സെക്കന്റ് പ്ലീസ് ‘ എന്ന ചിത്രത്തിന് ശേഷം ജോഷി ജോണ്‍ സംവിധാനം നിര്‍വഹിക്കുന്ന ഇനിയും പേരിടാത്ത ചിത്രത്തില്‍ ആണ് പ്രിയങ്ക കോട്ടയം അച്ചായത്തിയായ് വരുന്നത്. വെളിപാടിന്റെ പുസ്തകത്തിനു ശേഷമുള്ള പ്രിയങ്കയുടെ ശക്തമായ കഥാപാത്രമാകും ഇത്.
മാധ്യമ പ്രവര്‍ത്തകനായ അനീഷ് ആനിക്കാടിന്റെ കഥയിലും തിരക്കഥയിലും ഒരുങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത സിനിമാ താരം മജീദിന്റെ മകന്‍ അജ്മല്‍ മജീദ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. തിരക്കഥാകൃത്ത് എന്ന നിലയില്‍ അനീഷിന്റെയും പുതിയ കാല്‍വെപ്പ് കൂടിയാണ് ഈ ചിത്രം.
പൂര്‍ണമായും കോട്ടയത്തു തന്നെ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് 8നു ആരംഭിക്കും. കോമഡി മാസ്സ് ത്രില്ലറായ സിനിമയില്‍ പ്രിയങ്ക വെറും കോട്ടയം അച്ചായത്തി മാത്രമായിട്ടല്ല എത്തുന്നതെന്ന് സംവിധായകന്‍ ജോഷി പറയുന്നു. പകരം ആക്ഷന്‍ റോളില്‍ നല്ല ഇടിക്കാരി അച്ചായത്തിയായാണ് വരുന്നത്. 20-22 പ്രായമുള്ള കോളജ് സുന്ദരിയായും, 38-40 പ്രായത്തിലുള്ള അമ്മയുമായിട്ടാണ് നടി പ്രത്യക്ഷപ്പെടുക. തികച്ചും വ്യത്യസ്തമായൊരു ആക്ഷന്‍ അനുഭവമാകും പ്രിയങ്ക ഈ ചിത്രത്തിലൂടെ സമ്മാനിക്കുകയെന്നും ഈ സിനിമയ്ക്കു വേണ്ടി മാസങ്ങളായി പ്രിയങ്കയും സഹപ്രവര്‍ത്തകരും വലിയ തയ്യാറെടുപ്പിലായിരുന്നുവെന്നും സംവിധായകന്‍ അവകാശപ്പെടുന്നു.
അപ്പാനി രവി (ശരത് ), ധര്‍മ്മജന്‍, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, ഷാജോണ്‍, ബിജുക്കുട്ടന്‍, മജീദ്, കിച്ചു (അങ്കമാലി ഫെയിം), സംക്രാന്തി നസീര്‍, അജ്മല്‍ തുടങ്ങിയവര്‍ മുന്‍ നിര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. കോട്ടയം കുഞ്ഞച്ചന്‍ അടക്കമുള്ള അച്ചായന്മാര്‍ വാണ മലയാളത്തില്‍ കോട്ടയത്തെ നല്ല ഉശിരുള്ള അച്ചായത്തിയായി പ്രിയങ്ക തിളങ്ങുമോ എന്ന് കാത്തിരുന്നു കാണാം.