കഴിഞ്ഞ ഒരു വർഷമായി സുപ്രിയയും ഞാനും ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി ഉള്ള പ്രയത്നത്തിലായിരുന്നു എന്നുതുടങ്ങുന്ന വരികളിലൂടെ ഫേസ്ബുക്കിൽ താൻ പുതിയ നിർമാണ കമ്പിനി തുടങ്ങുന്നുവെന്നു പൃഥ്വിരാജ് അറിയിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നു പേരിട്ടിരിക്കുന്ന കമ്പിനിയിൽ അദ്ദേഹത്തിനൊപ്പം ഭാര്യ സുപ്രിയയും പങ്കാളിയാണ്.
തന്റെ കുറിപ്പിൽ പ്രേക്ഷകരിലുണ്ടായേക്കാവുന്ന ഒരുപിടി ചോദ്യങ്ങൾക്കുള്ള ഉത്തരo തുടർന്നുണ്ടാകുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മുൻപ് ഓഗസ്റ്റ് സിനിമാസ് എന്ന നിർമാണ കമ്പിനിയിൽ പൃഥ്വിരാജ് പങ്കാളിയായിരുന്നു. ഒാഗസ്റ്റ് സിനിമാസിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഷാജി നടേശൻ, സന്തോഷ് ശിവൻ എന്നിവർക്കും നന്ദി അറിയിച്ചാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.