സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ഷാരുഖ് ഖാൻ ചിത്രം ‘പഠാൻ’ തീയേറ്ററുകളിൽ എത്തി. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാജ്യത്താകെ 13 ദിവസം കൊണ്ട് 865 കോടി രൂപ കളക്ഷൻ നേടി.പ്രേക്ഷകരെ വൻ തോതിൽ തീയേറ്ററുകളിൽ എത്തിക്കാൻ ഷാരുഖിനു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്സ് രാം മുൻഷി ബാഗിൽ നടന്ന പഠാന്റെ ഹൗസ്ഫുൾ ഷോകളെ കുറിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചു സംസാരിച്ചു.
ദശബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തീയേറ്ററുകൾ ഹൗസ്ഫുൾ ആയി എന്ന് മോദി പറഞ്ഞു. ലോക്സഭയിൽ സംസാരിക്കവേയാണ് മോദിയുടെ പ്രശംസ. പഠാനെതിരെ വലിയ രീതിയിലുള്ള ബോയ്ക്കോട്ട് ആഹ്വാനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഈ അവസരത്തിൽ ബോളിവുഡിനെ കുറിച്ചും ബോളിവുഡ് താരങ്ങളെ കുറിച്ചും അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്നും ബിജെപി പ്രവർത്തകരോട് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പഠാന് നൽകുന്ന സ്നേഹത്തിനു ഷാരുഖ് സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചിരുന്നു. ഈ ആഴ്ച മുതൽ കുറച്ച ടിക്കറ്റ് നിരക്കിലാണ് ചിത്രത്തിന്റെ പ്രദർശനം. കെജിഎഫ് 2 ഹിന്ദിയുടെ കളക്ഷൻ റെക്കോർഡാണ് പഠാൻ തകർത്തത്. ബാഹുബലി 2 നോടാണ് ഇനി ചിത്രം മത്സരിക്കുന്നത്.
ജനുവരി 26 ന് റിലീസ് ചെയ്ത ‘പഠാൻ’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. ദീപിക പദുകോൺ, ജോൺ എബ്രഹം എന്നിവരും അഭിനയിച്ച ചിത്രം ബോക്സ് ഓഫീസിൽ ബമ്പർ ഓപ്പണിങ് നേടി. ഷാരുഖ് ഖാന്റെയും ജോൺ എബ്രാഹിമിന്റെയും സ്ക്രീൻ പ്രസൻസും അതി ഗംഭീരാ ആക്ഷൻ രംഗങ്ങളുമായാണ് പഠാൻ എത്തുന്നത്. ചിത്രത്തിന്റെ ട്രൈയ്ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിർമ്മതാക്കാളായ യാഷ് രാജിന്റെ സ്പൈ യൂണിവേഴ്സിൽ ഒരുങ്ങുന്ന ആദ്യ സിനിമാ കൂടിയാണ് പഠാൻ. ഈ വർഷം ബോളിവുഡ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്.