ദുൽഖർ സൽമാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിൽ തമിഴ് നടൻ പ്രസന്നയും കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നു. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഷബീർ കല്ലറക്കൽ, ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ് മറ്റു കഥാപാത്രങ്ങളാണ്.
ദുൽഖറിന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമിച്ച കിംഗ് ഓഫ് കൊത്ത മലയാളം, ഹിന്ദി, തമിഴ്,തെലുങ്ക്, കന്നഡ എന്നി ഭാഷകളിലും റിലീസ് ചെയ്യും. പ്രസന്ന ജനുവരി 5ന് ഷൂട്ടിംഗിന് ജോയിൻ ചെയ്തുവെന്നു റിപ്പോർട്ട് വന്നിട്ടുണ്ട്. 25 മുതൽ 30 വരെയായിരിക്കും. കേരള പോലീസ് സേനയിലെ ശക്തനായ ഒരു പോലീസ് ഉദ്യോഗസ്ഥാനായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുക.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പൊറിഞ്ചു മറിയം ജോസ് ഫെയിം അഭിലാഷ് എൻ ചന്ദ്രനാണ്. ഛായഗ്രഹണം വിശാൽ സിൻഹ സംഗീതം അമിത് ത്രിവേദിയാണ്. ദുൽഖറിന്റെ ഒടുവിൽ ഇറങ്ങിയത് ആർ ബൽകി സംവിധാനം ചെയ്ത ‘ചുപ്പ് : ദി റിവേഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ് എന്ന ബോളിവുഡ് ചിത്രമാണ്.