പ്രഭാസ് ചിത്രം വിവാദത്തിൽ

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരിലൊരാളായ പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ’. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നത് മുതൽ ഒട്ടേറെ വിവാദങ്ങളും വിമർശനങ്ങളുമാണ് നേരിടേണ്ടി വരുന്നത്. വി എഫ് എക് സിന്റെ പേരിൽ ഒട്ടേറെ ട്രോളുകളും ചിത്രത്തിന് വരുന്നുണ്ട്. ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ പ്രഭാസിന്റെ ലുക്കിനെതിരെയാണ് ആരോപണം ഉയരുന്നത്. സിനിമയിൽ നടന്റെ രാമൻ ലുക്ക് മോഷ്ടിച്ചതാണെന്നാണ് ആരോപണം. കൺസെപ്റ്റ് ആർട്ടിസ്റ് പ്രതീക് സംഘറാണ് മോഷണ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. താൻ ചെയ്ത രണ്ട് വർക്കുകൾ ചേർത്തവെച്ചു കൊണ്ടാണ് ആദിപുരുഷിലെ’ രാമനെ നിർമ്മിച്ചതെന്നാണ് പ്രതീക്ക് പറയുന്നു. ഇക്കാര്യം തന്നെ അറിയിച്ചില്ലെന്നും നഷ്ടപരിഹാരം നൽകിയില്ലെന്നും പ്രതീക്ക് വ്യക്തമാക്കി. കൺസെപ്റ്റ് ആർട്ടിന്റെ ചിത്രമുൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് പ്രതീക്ക് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തന്റെ തന്നെ രണ്ടു ആർട്ട്‌ വർക്കുകൾ ചേർത്താണ് ആദിപുരുഷിലെ കഥാപാത്രത്തിന്റെ ലുക്ക്‌ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ആരോപണം. ഈ സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിലിനോട് താല്പര്യമോ സ്നേഹമോ ഇല്ലെന്നും വില കുറഞ്ഞ തന്ത്രങ്ങൾ ഉപയോഗിച്ച് സിനിമ നിർമ്മിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പ്രതീക്ക് പറഞ്ഞു. അതേസമയം പ്രഭാസ് ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ആദിപുരുഷ് ‘. രാമായണകഥയെ പ്രമേയമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ഓം – റൗട്ട് പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമാക്കുണ്ട്. പ്രഭാസ് രാമനായി എത്തുമ്പോൾ രാവണയെത്തുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നടൻ സണ്ണി സിങ്ങുമെത്തുന്നുണ്ട്.

റെട്രോഫൈൽ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായഗ്രഹണം ഭുവൻ ഗൗഡയും സംഗീത സംവിധാനം രവി ബസ്രുറും എഡിറ്റിംഗ് അപൂർവ്വ മോടിവാലെയും ആഷിഷ് എം ഹത്രയുമാണ് നിർവഹഹിക്കുന്നത്. ഭൂഷൺ കുമാറിനൊപ്പമുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണ് ‘ആദിപുരുഷ് ‘. ഇതൊരു ത്രിടി ചിത്രം കൂടെയാണ്. സിനിമ ജൂൺ പതിനാറിന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

admin:
Related Post