പൂവൻ റിവ്യൂ

ഒരു പൂവൻ കോഴി കാരണം ഉറക്കവും സ്വസ്ഥവും നഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരൻ, അയാളുടെ ചുറ്റുമുള്ള കുറെ നിത്യജീവിത കാഴ്ചകൾ. കൗതുകമുണ്ടാക്കുന്ന കഥാഗതിയാണ് ഒറ്റ കേൾവിയിൽ ‘പൂവന്റേത്.’ ഇവരുടെ നിത്യജീവിതം, പ്രണയം, പരിഭവം, ആശയക്കുഴപ്പങ്ങൾ എന്നിവയിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. ക് ളീഷേ എന്ന വാക്കിനു സിനിമയെ പറ്റിയുള്ള വിശകലനങ്ങളും ആസ്വാദനങ്ങളും തുടങ്ങിയ കാലത്തോളം ഒരു പക്ഷെ പഴക്കമുണ്ടാവാം.

‘പൂവൻ ‘ അടിമുടി ഒരു ക് ളീഷേയാണെന്ന് പറയാം. സിനിമയിലെ ക്യാമറ, കഥാപാത്രം, ഹാസ്യം, പ്രണയം, അഭിനയം, നിർമിതിയൊക്കെ കുറെ പതിവ് ശൈലികളെ അതെ പടി പിന്തുടർന്നു. വളരെയടുത്ത് താമസിക്കുന്ന കുറച്ചു വിടുകളിൽ ഒന്നിലേക്ക് യാദൃശ്ചികമായാണ് ഒരു കോഴികുഞ്ഞ് കടന്നുവരുന്നത്. വളർന്നു വരുംതോറും ഉടമകൾക്കൊഴികെ അവിടെ താമസിക്കുന്ന ഓരോരുത്തർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.

പക്ഷെ ഈ ബുദ്ധിമുട്ടുകൾക്കിടയിലും നിത്യജീവിത കാഴ്ചകളും കഥാപാത്രങ്ങളും വന്നു പോകുക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. പക്ഷെ ആ ലക്ഷ്യത്തെ ആസ്വാദ്യമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സിനിമ പരാജയപെട്ടു. ഉറക്കം നഷ്ട്ടപെടുന്ന, സ്വാസ്ഥ്യം നഷ്ട്ടപെടുന്ന, പ്രണയം നഷ്ടപെടുന്ന കുറച്ചു മനുഷ്യരാണ് ഈ സിനിമയിലെ മുഖ്യകഥാപാത്രങ്ങൾ.നന്മ, ഫീൽ ഗുഡ്, സ്ലൈസ് ഓഫ് ലൈഫ് സിനിമകൾക്ക് ഇവിടെ വളരെയധികം ആസ്വദക്കാരുണ്ട്.

ആസ്വാദകർ ആഗ്രഹിക്കുന്ന യാതൊരു തലത്തിലും അലോസരപെടുത്താത്ത സിനിമ കാഴ്ചയും ഉണ്ട്. അതിനോട് ചേർന്നു നിൽക്കുന്നുവെന്ന തോന്നൽ വൻ തരംഗമായ പാട്ടിലൂടെയും മറ്റു പരസ്യങ്ങളിലൂടെയും സിനിമ ഉണ്ടാക്കിയിട്ടുണ്ട്. ക്ലൈമാക്സ്‌ എത്തുമ്പോൾ എന്തു പറയണം എന്നതറിയാതെ അവസാനിപ്പിച്ചത് പോലെയും തോന്നി. 

admin:
Related Post