മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളില്‍ ഒരാളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇരുവരുടെയും ജീവിതത്തിലെ വിശേഷങ്ങള്‍ രണ്ട് പേരും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്ക് വെയ്ക്കാറുണ്ട്.
ഇന്ന് ഇന്ദ്രജിത്തിന്റെ 40ാം പിറന്നാളാണ്. തന്റെ ജീവിത പങ്കാളിക്ക് ഹൃദയത്തില്‍ തൊടുന്ന വാക്കുകളോടെയാണ് പൂര്‍ണിമ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
”40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു കാര്യം പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഭര്‍ത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നില്‍ക്കുന്നു. പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട ഭര്‍ത്താവിന്.”
മകള്‍ പ്രാര്‍ഥനയും അനുജനും നടനുമായ പൃഥ്വിരാജും അടുത്ത സുഹൃത്തും സംവിധായികയുമായ ഗീതു മോഹന്‍ദാസും ടൊവിനോ തോമസുമെല്ലാം ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് എന്നാണ് പ്രാര്‍ഥന പറയുന്നത്.