വിശ്വ ശില്പി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ നിർമ്മിച്ച് അനന്തപുരി സംവിധാനം ചെയ്യുന്ന ” പിന്നില്‍ ഒരാള്‍ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവന്തപുരത്ത് പൂര്‍ത്തിയായി. പുതുമുഖങ്ങളായ സൽമാൻ,ആരാധ്യ സായ് എന്നിവര്‍ നായികാ നായകന്മാരാവുന്ന ഈ ചിത്രത്തില്‍ ദേവൻ ,ദിനേശ് പണിക്കർ, ജയൻ ചേര്‍ത്തല,ആര്‍ എല്‍ വി രാമകൃഷ്ണന്‍,എെ എം വിജയൻ,ആനന്ദ്,ഉല്ലാസ് പന്തളം,നെല്‍സണ്‍,അസ്സീസ് നെടുമങ്ങാട്,
വിതുര തങ്കച്ചൻ, ആൻ്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ ,അംബിക മോഹൻ, കവിതലക്ഷ്മി, പൂർണ്ണിമ ആനന്ദ്,ഗോപിക, തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.ഒപ്പം, പ്രൊഡക്ഷന്‍ കൺട്രോളർ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
റെജു ആര്‍ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അനന്തപുരിയുടെ വരികള്‍ക്ക് നെയ്യാറ്റിക്കര പുരുഷോത്തമന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-വിജില്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,കല-ജയന്‍ മാസ്, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്,മേക്കപ്പ്- രാജേഷ് രവി, സ്റ്റില്‍സ്-_വിനീത് സി ടി,പരസ്യക്കല-ഷിറാജ് ഹരിത, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍-ഷാന്‍ അബ്ദുള്‍ വഹാബ്,അസിസ്റ്റന്റ് ഡയറക്ടർ-അതുല്‍ റാം,ജയരാജ്,ബിഷ കുരിശിങ്കല്‍,അസോസിയേറ്റ് ക്യാമറമാന്‍-ഷാജി കൊടുങ്ങന്നൂര്‍,പ്രൊഡക്ഷൻ എകസിക്യൂട്ടീവ് രാജൻ മണക്കാട്,ഫിനാന്‍സ് കണ്‍ട്രോളര്‍-സഞ്ജയ് പാൽ,വാർത്താ പ്രചരണം- എ എസ് ദിനേശ്.
English Summary : Pinnil Oral Malayalam Movie