ഗോവയിൽ അവധി ആഘോഷിക്കുന്ന അഹാനയുടെ ചിത്രങ്ങൾ വൈറലാകുന്നു

സോഷ്യൽ മീഡിയയിലും സിനിമയിലും ഏറെ സജീവമായ താരകുടുംബമാണ്  കൃഷ്ണകുമാറും കുടുംബവും. താരകുടുംബം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും  വൻസ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും യൂട്യുബിലും ഇവർക്ക് ഒട്ടേറെ ഫോളോവെയ്സാണ് ഉള്ളത്. മക്കളായ അഹാനയും, ഇഷാനിയും, ഹൻസികയും ഇതിനോടകം സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. 2021 ൽ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ ഒടുവിലത്തെ മലയാള ചിത്രം.

യാത്രകൾ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരങ്ങളിലൊരാളാണ് അഹാന. ഇപ്പോൾ ഗോവയിൽ അവധി ആഘോഷിക്കുകയാണ് താരം. സ്വിമ്  സ്യൂട്ടിൽ അതീവ ഗ്ലാമറസ്സായി എത്തിയ അഹാന കൃഷ്ണയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. സഹോദരിമാർക്കൊപ്പം യാത്രകൾ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും എപ്പോഴും തന്റെ സോഷ്യൽ അക്കൗണ്ട് വഴി പങ്കുവെക്കാറുണ്ട്. നാൻസി റാണി, അടി എന്നിവയാണ്  ഇനി റിലീസ് ചെയ്യാനിരിക്കുന്ന അഹാനയുടെ പുതു ചിത്രങ്ങൾ.

admin:
Related Post