മറ്റു സോഷ്യൽ മീഡിയകളിലൊന്നും ആക്റ്റീവല്ലെങ്കിലും ഇൻസ്റ്റാഗ്രാമിലൂടെ തന്റെ വിശേഷങ്ങൾ പാർവതി പങ്കുവയ്ക്കാറുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന പാർവതി കൂടുതലും യാത്രയുടെ വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്.
ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പാർവതി കുറിച്ച വാക്കുകളാണ് വാർത്തയാകുന്നത്. താൻ ഒരു ബ്രേക്ക് എടുക്കാൻ പോവുകയാണെന്നാണ് പാർവതി കുറിച്ചത്. എന്തായാലും സിനിമയിൽ നിന്നല്ല പാർവതി ബ്രേക്ക് എടുക്കുന്നത്. സോഷ്യൽ മീഡിയയിൽനിന്നാണ് പാർവതി ചെറിയ ബ്രേക്ക് എടുക്കുന്നത്.
” ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം( ഡയറക്ട് മെസേജ്) വഴി സന്ദേശം അയക്കുന്നവരുടെ പിന്തുണ പറഞ്ഞറിയിക്കാൻ സാധിക്കില്ല. വളരെ അത്യാവശ്യം എന്നു കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാൻ പോവുകയാണ്. സ്നേഹം പങ്കുവയ്ക്കാൻ വൈകാതെ തിരിച്ചെത്തും’ – പാർവതി കുറിക്കുന്നു”.
എന്നാൽ എന്ത് കാരണത്താലാണ് ബ്രേക്ക് എടുക്കുന്നത് എന്ന് പാർവതി പറഞ്ഞിട്ടില്ല.