ചരിത്രത്തില്‍ ഇടം നേടി പാരസൈറ്റ്

ഓസ്‌കര്‍ പുരസ്‌കാര ചരിത്രത്തില്‍ സുവര്‍ണ ഏടായി ബോങ്ങ് ജൂണ്‍ ഹോ ചിത്രം ‘പാരസൈറ്റ്.’ ഇത് ആദ്യമായാണ്
ഇംഗ്ലീഷ് ഭാഷയിലല്ലാത്ത ഒരു ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടുന്നത്. കൂടാതെ ഒരു കൊറിയന്‍ സിനിമ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടുന്നതും ഇതാദ്യമായാണ്.   മികച്ച സംവിധായകന്‍, തിരക്കഥ, രാജ്യാന്തര ഫീച്ചര്‍ ഫിലിം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും ‘പാരസൈറ്റ്’ നേടി.’
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നതാണ് ബോങ് ജൂണ്‍-ഹോയുടെ ‘പാരസൈറ്റ്.’ ആധുനിക കൊറിയയിലെ വര്‍ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും കഥ പറയുന്ന ചിത്രം അസാധാരണമായ രീതിയില്‍ പ്രേക്ഷകരെ അതിന്റെ വലയത്തിലാക്കുന്നു. ഒരു ട്രാജിക്കോമെഡിയായും ആക്ഷേപഹാസ്യമായും ചിത്രീകരിച്ചിരിക്കുന്ന ചിത്രം അസമത്വത്തെക്കുറിച്ചുള്ള സുധീരമായ ഒരു പരിശോധനയാണ് നടത്തിയിരിക്കുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ (Palme d’Or) നേടുന്ന ആദ്യം കൊറിയന്‍ ചിത്രമെന്നുളള നേട്ടവും പാരസൈറ്റിന് സ്വന്തമാണ്.

‘മെമ്മറീസ് ഓഫ് മര്‍ഡര്‍,’ ‘മദര്‍,’ ‘ഒക്ജാ,’ ‘ദി ഹോസ്റ്റ്,’ ‘സ്നോപിയേഴ്സര്‍’ എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായകനായ ബോങ് ജൂണ്‍-ഹോ -യും, ഹാന്‍ ജിന്‍-വണ്‍ -ഉം ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആക്ഷേപഹാസ്യത്തില്‍ തുടങ്ങി ഒടുവില്‍ രക്തച്ചൊരിച്ചിലിലേക്കുള്ള, ഒരു ജാലവിദ്യ പോലെ പെട്ടന്നുള്ള പ്രയാണമാണ് ‘പാരസൈറ്റ്.”പാരസൈറ്റ്’ നാടകം, സാമൂഹിക വ്യാഖ്യാനം, സ്ലാഷര്‍, സൃഷ്ടിയുടെ സവിശേഷത, കൊലപാതക രഹസ്യം, സസ്യാഹാരത്തിനുള്ള മാനിഫെസ്റ്റോ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.

admin:
Related Post