പാക്കിസ്ഥാൻ നിരോധിച്ച ‘ജോയ്‌ലാൻഡ്’ ഇന്ത്യയിലേക്ക്

ഓസ്‌കാറിനുള്ള പാകിസ്താന്റെ ഔദ്യോഗിക എൻട്രിയായ ‘ജോയ്ലാൻഡ്’ എന്ന ചിത്രം വിവിധ രാജ്യങ്ങളിൽ റിലീസിന്  ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ജോയ്‌ലാൻഡ് ഇന്ത്യയിലും റിലീസ് ചെയ്യും. മാർച്ച്‌ 10 നാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുക. സ്വവർഗാനുരാഗികളുടെ കഥയാണ് ജോയ്‌ലാൻഡ് പറയുന്നത്. അതിനാൽ റിലീസിനു മുൻപ് തന്നെ പാകിസ്ഥാനിൽ ജോയ്‌ലാൻഡിന് നിരോധനം ഏർപെടുത്തിയിരുന്നു. ഇതിനെതിരെ പാകിസ്ഥാനിൽ വലിയ വിമർശനം ഉയർന്നതിനു പിന്നാലെയാണ് ചിത്രത്തിനു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ചിത്രത്തിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കുകയും ചെയ്തു.

പാകിസ്ഥാനിൽ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും വിവിധ അന്തരാഷ്ട്ര ചലച്ചിത്ര മേളകളിൽ ജോയ്‌ലാൻഡ് പ്രദർശിപ്പിച്ചിരുന്നു. കാൻ ഫിലിം ഫെസ്റ്റിവൽ പ്രദർശിപ്പിച്ച ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിലെ ജൂറി പ്രൈസും ചിത്രം സ്വന്തമാക്കിയിരുന്നു. പാകിസ്ഥാനിൽ നിന്ന് ആദ്യമായി ഓസ്കാർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെടുന്ന ചിത്രമെന്ന സവിശേഷതയും ജോയിലാൻഡിന്നുണ്ട്.

admin:
Related Post