“പത്മാവതി’ തീയറ്ററുകളിലേക്ക്

ന്യൂഡൽഹി: സഞ്ജയ്‌ലീല ബൻസാലിയുടെ വിവാദ ചിത്രം “പത്മാവതി’ പ്രദർശിപ്പിക്കാൻ അനുമതി. സിബിഎഫ്സിയാണ് ഉപാധികളോടെ ചിത്രം പ്രദർശിപ്പിക്കാൻ  അനുമതി നൽകിയത്. സിനിമയുടെ പേര് “പത്മാവത്’ എന്നാക്കണമെന്ന് വിദഗ്ധസമിതി നിർദേശിച്ചു.

സിനിമയ്ക്കു ചരിത്ര സംഭവവുമായി ബന്ധമില്ലെന്ന് രണ്ട് തവണ എഴുതി കാണിക്കണം. സതി ആചാരം ഉൾപ്പെടെയുള്ള രംഗങ്ങൾ ഒഴിവാക്കണo തുടങ്ങി 26 നിർദേശങ്ങളാണ് സിബിഎഫ്സി മുന്നോട്ട് വച്ചിരിക്കുന്നത്.  സമിതിയുടെ  നിർദേശങ്ങൾ പാലിച്ചാൽ ഉടൻ സിനിമയ്ക്കു സർട്ടിഫിക്കറ്റ് നൽകുo. സിബിഎഫ്സിയുടെ നിർദേശങ്ങൾ പാലിക്കുമെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി പറഞ്ഞു.

റിലീസുമായി ബന്ധപ്പെട്ടു സംവിധായകൻ സഞ്ജയ്‌ലീല ബൻസാലി, സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി എന്നിവരെ പാർലമെന്റ് സമിതി മുൻപാകെ വിളിച്ചുവരുത്തിയിരുന്നു. സിനിമയിലെ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിർമാതക്കളുടെ പ്രസ്താവനയെ തുടർന്നു ഫിലിം സർട്ടിഫിക്കേഷൻ ബോർഡാണു വിദഗ്ധ സമിതിയെ നിയമിച്ചത്.

admin:
Related Post