റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്. ഇപ്പോൾ ബാഹുബലിയുടെ റെക്കോർഡാണ് തർക്കപ്പെട്ടത്. ഏറ്റവും വേഗം അഞ്ചു കോടി പ്രേക്ഷകർകണ്ട സൗത്ത് ഇന്ത്യൻ ഗാനം എന്ന റെക്കോർഡ് നേടിയിരിക്കുകയാണ് “മാണിക്യ മലരായ പൂവി ” എന്ന ഒരു അഡാറ് ലവ് ലെ ഗാനം. ഇതിനുമിൻപ് ബാഹുബലിയിലെ ഗാനത്തിനായിരുന്നു ഈ റെക്കോർഡ്.
ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. ക്യാംപസ് പശ്ചാതലത്തിലൊരുക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന വീഡിയോ ഗാനം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് ഗാനം വൈറലായത്.