അനുദിനം വളരുന്ന ആത്മബന്ധവുമായി മലയാളികളുടെ പ്രിയ ഏഷ്യാനെറ്റ് ചാനലുകൾ , വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ സ്റ്റാർ സിങ്ങർ, സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ , ഐ എസ് എൽ 2024 – 25 ലൈവ് , കേരള വടംവലി ലീഗ് തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റും ഏഷ്യാനെറ്റ് പ്ലസും ഏഷ്യാനെറ്റ് മൂവീസും പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.
ഏഷ്യാനെറ്റ്
സെപ്റ്റംബർ 14 , ഉത്രാടദിനത്തിൽ രാവിലെ 8 മണിക്ക് രുചിയൂറുന്ന ഓണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ” ഓണരുചിമേളവും ഓണകാലവറയും ” സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന് 8.30 ന് നൂറിലധികം ഹാസ്യകലാകാരന്മാരും പ്രശസ്തചലച്ചിത്രതാരങ്ങളും പങ്കെടുത്ത ” ഓണം കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ 2024 ” ഉം 11 മണിക്ക് ഓണാഘോഷങ്ങളും ഓണപ്പാട്ടുകളുമായി ” ഓണം സ്പെഷ്യൽ സ്റ്റാർ സിംഗറും ” ഉച്ചയ്ക്ക് 12.30 ന് സൂപ്പർഹിറ്റ് കോർട്ട് ഡ്രാമ ചലച്ചിത്രം , ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ” നേരും ” വൈകുന്നേരം 4 മണിക്ക് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ , അതിജീവനത്തിന്റെ കഥപറഞ്ഞ ” മഞ്ഞുമേൽ ബോയ്‌സും ” രാത്രി 7 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഫഹദ് ഫാസിലിന്റെ അനിയന്ത്രിതമായ അഭിനയം കൊണ്ട് തിയേറ്ററുകളെ ഇളക്കിമറിച്ച മാസ്സ് എന്റർടൈൻമെന്റ് ” ആവേശം ” ഉം സംപ്രേക്ഷണം ചെയ്യുന്നു.ആദ്യാവസാനം ആവേശം നിറയുന്ന ഒരു ഫുൾ എൻർജി പടം അതാണ് ആവേശം. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം,
സെപ്റ്റംബർ 15 , തിരുവോണദിനത്തിൽ രാവിലെ 8 മണിക്ക് , ഓണവിഭവങ്ങളുടെ രുചിഭേദങ്ങളുമായി ഓണരുചിമേളവും ഓണകാലവറയും ” 8.30 ന് ടെലിവിഷനിലെ ജനപ്രിയതാരങ്ങൾ അവതരിപ്പിക്കുന്ന ന്യത്തവും ഹാസ്യവും സംഗീതവും കൊണ്ട് സദസിനെ ഇളക്കിമറിച്ച സ്റ്റേജ് ഇവന്റ് ” ഓണ താരമേളവും ” 11 മണിക്ക് പ്രശസ്ത ചലച്ചിത്രതാരങ്ങളും സ്റ്റാർ സിംഗേഴ്സും ജഡ്ജസും ചേർന്നൊരുക്കുന്ന ഓണം സ്പെഷ്യൽ വിരുന്നുമായി ” സ്റ്റാർ സിംഗർ സ്പെഷ്യൽ എപ്പിസോഡും ” ഉച്ചക്ക് 12.30 ന് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ കുഞ്ചാക്കോ ബോബൻ , സുരാജ് വെഞ്ഞാറമൂട് , അനഘ എന്നിവർക്കൊപ്പം ഒരു സിംഹവും പ്രധാനകഥാപാത്രമായി എത്തുന്ന , അതിജീവനവും കോമഡിയും സമന്വയിപ്പിച്ച ചലച്ചിത്രം ” ഗർർർ ” ഉം വൈകുന്നേരം 3.30 ന് യുവതലമുറയുടെ ഹരമായ നസ്ലിൻ – മമിത ബൈജുവും ജോഡികളായ സൗത്ത് ഇന്ത്യയാകെ സൂപ്പർ ഹിറ്റായ ചലച്ചിത്രം ” പ്രേമലുവും ” സംപ്രേക്ഷണം ചെയ്യുന്നു . കൂടാതെ സുപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ രാത്രി 7 മണിക്ക് വിവാഹവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളും രസകരമായി അവതരിപ്പിച്ച , തീർത്തും പൃഥ്വിരാജ് – ബേസിൽ ജോസഫ് കോംബോയിൽ തീർത്ത സൂപ്പർഹിറ്റ് ചലച്ചിത്രം ” ഗുരുവായൂർ അമ്പലനടയിൽ ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നിഖില വിമൽ , അനശ്വര രാജൻ , ബൈജു സന്തോഷ് , ജഗദീഷ് , യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഏഷ്യാനെറ്റ് മൂവീസ്
ഉത്രാടദിനത്തിൽ രാവിലെ 7 മണിമുതൽ സുപ്പർഹിറ്റ് ചലച്ചിത്രങ്ങളായ ഫാമിലി , കേശു ഈ വീടിന്റെ ഐശ്വര്യം , ഗരുഡൻ , നെയ്മർ , വർഷങ്ങൾക്കു ശേഷം , മിന്നൽ മുരളി , ഹോം , ചങ്ങതിപൂച്ച എന്നിവയും തിരുവോണദിനത്തിൽ രാവിലെ 7 മണി മുതൽ നെയ്യാറ്റിൻകര ഗോപൻ , ഹൃദയം , തുണ്ട് , കണ്ണൂർ സ്‌ക്വാഡ് , ആർ ഡി എക്സ് , മാളികപ്പുറം , വൺ , ഇവർ വിവാഹിതരായാൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളും ഒന്നിന് പുറകെ ഒന്നായി സംപ്രേക്ഷണം ചെയ്യുന്നു .
ഏഷ്യാനെറ്റ് പ്ലസ്
ഉത്രാടദിനമായ സെപ്റ്റംബർ 14 ന് , രാവിലെ 5.30 മുതൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളായ രാപ്പകൽ , കനകം കാമിനി കലഹം , മഹേഷും മാരുതിയും , ജാനകി ജാനേ , തീർപ്പ് എന്നിവ സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ വൈകുന്നേരം 6 .45 മുതൽ ഐ എസ് എൽ 2024 – 25 ലൈവും രാത്രി 9.45 ന് കേരള വടംവലി ലീഗും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു.
തിരുവോണദിനമായ സെപ്റ്റംബർ 15 ന് രാവിലെ 6 മണി മുതൽ ചലച്ചിത്രങ്ങളായ അരവിന്ദന്റെ അതിഥികൾ , ലളിതം സുന്ദരം , മധുരം , വാലാട്ടി , വാശി , ഒരു തെക്കൻ തല്ലുകേസ് തുടങ്ങിയവയും രാത്രി 7.15 മുതൽ ഐ എസ് എൽ 2024 – 25 ലൈവും രാത്രി 9.45 ന് കേരള വടംവലി ലീഗും സംപ്രേക്ഷണം ചെയ്യുന്നു.