നിത്യ മേനോൻ മലയാളത്തിലെ ഒരു താരത്തെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി ഇന്നലെ മുതൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. തന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഇപ്പോൾ. വിവാഹ വാർത്തകൾ പുറത്ത് വന്നതോടെ ഇന്നലെ മുതൽ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് താരം. മനോരമയോട് സംസാരിക്കവെയാണ് നിത്യ മേനോൻ ഈ അഭ്യൂഹങ്ങളെ തള്ളിപ്പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികളിൽ തീർത്തും സത്യമില്ലെന്നും ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾ സത്യം പരിശോധിക്കാൻ ശ്രമിക്കണമെന്നും നിത്യ മേനോൻ പറഞ്ഞു.കൂടാതെ താൻ ഇപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും നിത്യ മേനോൻ പറഞ്ഞു.